കവൻട്രി സെന്റ് ജൂഡ്പ്രൊപ്പോസ്ഡ് ക്നാനായ മിഷനിൽ 12 കുട്ടികളുടെ ആദ്യകുർബാന നടന്നു. ജൂൺ 29 ആം തീയതി കവൻട്രി സെന്റ് ജോൺ ഫിഷർ പള്ളിയിൽ വച്ച് 12 കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിച്ചു. 23 കുട്ടികൾ ആദ്യകുർബാന ഒരുക്കങ്ങളിൽ പങ്കെടുത്തെങ്കിലും 12 കുട്ടികൾ മാത്രമാണ് യുകെയിൽ ആദ്യകുർബാന സ്വീകരിച്ചത്. മറ്റു കുട്ടികൾ നാട്ടിൽ വച്ചാണ് ആദ്യകുർബാന സ്വീകരിക്കുന്നത്.
കവൻട്രി സെന്റ് ജൂഡ് പ്രൊപ്പോസ്ഡ് മിഷനിൽ ആദ്യമായിട്ടാണ് ഇത്രയും കുട്ടികൾ ഒരുമിച്ച് ആദ്യകുർബാന സ്വീകരിക്കുന്നത്. ഫാദർ അജൂബ് തോട്ടനാനിയിൽ നിന്നുമാണ് കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചത്. അന്ന് ഈശോയെ സ്വീകരിച്ചതിനു ശേഷം കുട്ടികൾ ഒന്നിച്ച് പാടിയ പാട്ട് ഏവർക്കും ഹൃദയസ്പർശി ആയിരുന്നു.
ബ്രിൻഡൽ ജീവന്‍, ഹിലരി ജിജോ, ജെന്നിഫർ ജിജോ, ആഷർ റെജി, ടോം സ്റ്റീഫൻ, നെയ്തൻ താജ്, ജൊഹാന ജിബിൻ, ജൊഹാൻ അജോ, ജൊഹാന ജിബിൻ, തോംസൺ ജോർജ്, നെവിൻ ബിജു, നോയൽ ബിജു എന്നിവരാണ് ആദ്യകുർബാന സ്വീകരിച്ചത്.
ആദ്യകുർബാനയ്ക്ക് നേതൃത്വം നൽകിയത് ശ്രീ ഷിൻസൺ മാത്യു കവുന്നും പാറയിൽ മറ്റ് അധ്യാപകരായ സിജിൻമോൻ സിറിയക്, സക്കറിയ പുത്തൻകുളം, സ്മിത ഷിജോ, കൈക്കാരൻമാരായ അനി ആനകുത്തിക്കൽ, വിനോദ് ഒറ്റപ്ളാക്കിൽ, ജിജോ മണക്കുന്നേൽ പ്രധാന അദ്യാപിക നിഷ താജ് എന്നിവരാണ്.