Breaking news

പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകന്‍ പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു. കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ സുനിതാ മാക്കിലിന്റെ ഭര്‍ത്താവാണ്. മകന്‍ എഡ്വിന്‍ മാക്കില്‍.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്ന പോള്‍ 2004 -ല്‍ റിട്ടയര്‍ ചെയ്തു . തുടര്‍ന്ന് സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍ ജെനി ഫ്‌ളവേഴ്‌സ് എന്ന ബിസ്‌നസ്സ്ഥാപനം നടത്തി. അവിടെ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പോള്‍ മാക്കില്‍ ഹൂസ്റ്റണിലും ജനി ഫ്‌ളവേഴ്‌സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ഹൂസ്റ്റണിലെ മെതോഡിസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . അദ്ദേഹത്തിന്റെ വേര്‍പാടില്‍  ക്നാനായ  പത്രത്തിൻ്റെ അനുശോചനം അറിയിക്കുന്നു. സംസ്‌കാരം പിന്നീട്.

Facebook Comments

Read Previous

കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി.

Read Next

KCCME ബാംബിനോസ് 2024 സ്റ്റുഡന്റ്സ് ക്യാമ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു