Breaking news

കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി.

കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കള്ളാറിൽവച്ച് രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി. ഫൊറോന പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടിൽ അധ്യക്ഷനായ സമ്മേളനം കെ സി വൈ എൽ മലബാർ റീജിയൺ ചാപ്ലിയൻ ഫാ. സൈജു മേക്കര  ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസഫ് അരിച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രഞ്ച് സർക്കാരിൻ്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് നേടിയ രാജപുരം ഇടവകാംഗം ജസ്വിൻ ജിജി കിഴക്കേപ്പുറത്തിന് സമ്മേളനം അനുമോദനം നൽകി. ഫൊറോന ഡയറക്ടർ ലിജോ വെളിയംകുളം പതാക ഉയർത്തി. തനിമയിൽ യുവത്വം എന്ന വിഷയത്തിൽ അനിറ്റ തേവർക്കാട്ട്കുന്നേൽ അലൻ കാട്ടാമല എന്നിവർ ക്ലാസ് നയിച്ചു. സുറിയാനി പാട്ട് മത്സരത്തിൽ മാലക്കല്ല് യൂണിറ്റ് ഒന്നാം സ്ഥാനവും രാജപുരം കള്ളാർ യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഫാ. ജോസ് തറപ്പുതൊട്ടിയിൽ, ഫാ. സനീഷ് കയ്യാലക്കകത്ത്, ഫാ. സണ്ണി ഉപ്പൻ, അബിയ മരുതൂർ, ജെയിംസ് ഒരപ്പാങ്കൽ, പെണ്ണമ്മ ജെയിംസ്, ടോമി വാണിയംപുരയിടത്തിൽ, ജിൻസി ഓണശ്ശേരിൽ, അശ്വിൻ ചാഴിശ്ശേരില്‍, സിസ്റ്റർ ഷാൻ്റി, ആൽബിൻ അടിയായിപള്ളിയിൽ, ജോൺസൺ ചെറുപച്ചിക്കര, അബിന ആനിമൂട്ടിൽ, തോമസ് ഓണശ്ശേരിൽ, സിസ്റ്റർ ഇവാനിയ എന്നിവർ പ്രസംഗിച്ചു.

Facebook Comments

knanayapathram

Read Previous

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

Read Next

പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ അന്തരിച്ചു