

ബ്രസൽസ്സ്: ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ മിഷ്യൻലീഗ് സംഘടന പഞ്ചാബിലെ കോട്ടയം അതിരൂപതയുടെ മിഷൻപ്രവർത്തനത്തിന് സഹായമായി 655 യുറോ ( RS. 59000) കുടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികഅഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതാ സഹായമെത്രൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് കൈമാറി. പ്രേക്ഷിത പ്രവർത്തനശൈലി മിഷ്യൻലീഗ് സംഘടനാ പ്രർവർത്തനത്തിലൂടെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുക്ക സംവിധാനത്തിലുടെയാണ് കുട്ടികൾ ഈ ഫണ്ട് സമാഹരിച്ചത്. പ്രേക്ഷിത ആഭിമുഖ്യത്തോടെയുള്ള കുട്ടികളുടെ ഈ പ്രവർത്തനങ്ങൾക്ക് ചാപ്ലയിൻ ബിബിൻ കണ്ടോത്ത്, സയറക്റ്റർ ശ്രീമതി നിമിഷ ജിന്റൊ, വൈസ്സ് ഡയറക്റ്റർ ശ്രീമതി അലീസിയ സ്റ്റീഫൻ, മാതാപിതാക്കൻമാർ എന്നിവർ പ്രോഹൽസാഹനവും പിൻതുണയും നൽകി.
Facebook Comments