Breaking news

എട്ടാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റം.

ബെൽജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബെൽജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്നാനായ മക്കളെ സഭയോടുo സമുദായത്തോടുo ചേർത്തുനിർത്തി മുന്നോട്ടു നയിക്കുവാൻ ആരംഭിച്ച ബെൽജിയം കുടിയേറ്റത്തിന്റെ ഏട്ടാം വാർഷികം 2024ജൂലൈ 10 ന് ബ്രസൽസ്സിലെ ക്ലാരറ്റ് ഓഡിറ്റോറിയത്തിൽവച്ച് അഘോഷപൂർവ്വം നടത്തപ്പെട്ടു. മാർ.ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബ്ബാന അർപ്പിക്കപ്പെട്ടു., ഫാ. ബിനോയി കൂട്ടനാൽ, ഫാ. പ്രിൻസ്സ് മുളകുമറ്റത്തിൽ, ഫാ. ജിജോ ഇലവുങ്കൽചാലിൽ,ഫാ.ബിബിൻ കണ്ടോത്ത് എന്നിവർ സഹകാർമ്മികർഅയിരുന്നു. തുടർന്ന് കുടിയേറ്റം പ്രസിഡന്റ് ശ്രീമതി ജോമി ജോസഫിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട എട്ടാമത് വാർഷിക പൊതുസമ്മേളനം കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കുടിയേറ്റം അഡ്മിനിസ്ട്രേറ്റർ ശ്രീ ഷിബി ജേക്കബ് ആമുഖ സന്ദേശംനൽക്കുകയും, ചാപ്ലിൻ ഫാ. ബിബിൻ കണ്ടോത്ത് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുടിയേറ്റം ജോ. സെക്രെട്ടറി ശ്രീമതി സിന്ധു മോൾ ജോമോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രെഷറർ ശ്രി. ലിജോ ജേക്കബ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഫാ.ബിനോയ് കുട്ടനാല്‍, ഫാ.പ്രിൻസ് മുളകുമറ്റത്തിൽ, ഫാ. ജിജോ ഇലവുങ്കൽചാലിൽ എന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു.
കുടിയേറ്റം വൈസ് പ്രസിഡണ്ട് ശ്രീ ജോബി ജോസഫ് ഏവരെയും സ്വാഗതംചെയ്യുകയ്യും, ജോ. സെക്രെട്ടറി ശ്രീമതി സിന്ധു മോൾ ജോമോൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.പൊതുസമ്മേളനത്തിൽ വച്ച് അഞ്ച് കുട്ടികളുടെ മാതാപിതാക്കളായ ശ്രീ.ജോമറ്റ് & ശ്രീമതി നിമ്മി ജോമെറ്റ് കൊച്ചുവീട്ടിൽ ദമ്പതികളെയും കുടിയേറ്റം മാതാഅധ്യാപകരെയും അഭി മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ്
ആദരിച്ചു. മിഷ്യൻലിഗ് കുട്ടികൾ കുടക്കയിലൂടെ സമാഹരിച്ച തുക പഞ്ചാവ് മിഷൻപ്രവർത്തനത്തിനായി അഭി പിതാവിന് കൈമാറി. ഈ വർഷത്തെ മികച്ച കൂടാരയോഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സെന്റ്.മിഖായേൽ കൂടാരയോഗം ഒന്നാംസ്ഥാനവും, st. തോമസ്സ് & ഇൻഫാൻ ജീസസ്സ് കൂടാരയോഗങ്ങൾ രണ്ടാം സ്ഥാനംവും, തിരുഹൃദയം & ഹോളിഎയ്ഞ്ചൽസ്സ് കൂടാരയോഗങ്ങൾ മൂന്നാംസ്ഥാനവും കരിസ്ഥതമാക്കി. ഈ വർഷത്തെ കായിക മത്സരങ്ങളുടെ ഓവറോൾ ട്രോഫികൾ വിശുദ്ധ പത്താം പീയുസ് , St. തോമസ്സ്, ഹോളി എയ്ഞ്ചൽസ്സ് എന്നി കൂടാരയോഗങ്ങൾ യധാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥതമാക്കി. സ്നേഹവിരുന്നും, കൂടാരയോഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട നയനമനോഹരമായ കലായിരുന്നു വാർഷിക ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തുടർന്ന് സമ്മാന കൂപ്പൺ നിറക്കെടുപ്പ് നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണംചെയ്യുകയും ചെയ്തു. ഏറ്റവു കൂടുതൽ കപ്പൺ വിറ്റഴിച്ച ഇൻഫാൻ ജീസസ്സ് കൂടാരയോഗം സമ്മാനത്തിന് അർഹരായി. നാടൻ തട്ടുകട തുറന്ന്പ്രവർത്തിച്ചത് വെത്യസ്തന ഉളവാക്കി. സുനസ്സുകളുടെ നിസ്വർത്ഥമായ സേവനവും, സാമ്പത്തികമായ സംഭാവനകളും, സജീവമായ സാനിധ്യവും, സഹകരണവും പ്രാർത്ഥനയും ഈ വർഷികത്തെ വർണ്ണാഭമാക്കി.വാർഷികഘോഷപരിപാടികൾക്ക് കുടിയേറ്റം ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്,അഡ്മിനിസ്റ്റേറ്റർ ശ്രി. ഷിബി ജേക്കബ്, കുടിയേറ്റം പ്രസിഡന്റ് ശ്രീമതി ജോമി ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളായ ശ്രി.ജോബി ജോസഫ്, ശ്രീമതി. സിമി റ്റോജി, ശ്രി. ലിജോ ജേക്കബ്, ശ്രീമതി. സിന്തുമോൾ ജോമോൻ, ശ്രി. ജെറി മാത്യു, വിവിധ കമിറ്റി അംഗങ്ങൾ,കൺവിനർമാർ, എന്നിവർ നേതൃത്വംനൽകി.

Facebook Comments

knanayapathram

Read Previous

കോട്ടയം ഈരയിൽകടവ് ചെറുതാന്നിയിൽ ഏലിയാമ്മ ഉലഹന്നാൻ (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പറമ്പഞ്ചേരി (പുളിന്താനം) മംഗലംകണ്ടത്തില്‍ ലിസ്സി സ്റ്റീഫന്‍ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE