

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ ശ്രീ പ്രവീൺകുമാർ ആയാംകുടി നിർവഹിച്ചു. 2024 ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ, സ്കൂൾ മാനേജർ ഫാദർ സാബു മാലിത്തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് നാരായൺ, ശ്രീജയൻ ഏഴു മാന്തുരുത്ത് എന്നിവർ ചടങ്ങിന് മുഖ്യാതിഥികളായിരുന്നു.
ശ്രീ ജയൻ ഏഴു മാന്തുരുത്ത്, ശ്രീ പ്രവീൺകുമാർ ആയാംകുടി എന്നിവരുടെ ഗാനങ്ങൾ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയത് പരിപാടിയുടെ നിറപകിട്ടു കൂട്ടി. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. കൂടാതെ, സുബ്രത മുഖർജി കപ്പ് ജില്ലാ മത്സരത്തിൽ വിജയികളായ വിദ്യാർഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു.
ഹെഡ്മാസ്റ്റർ ബിനോയ് കെ എസ് സ്വാഗതവും കൺവീനർ എയ്ഞ്ചൽ ആന്റണി നന്ദിയും അറിയിച്ചു.