Breaking news

July6 ലെ UKKCA കൺവൻഷൻ ക്നാനായ സാഗരമാകുമെന്ന് ഉറപ്പാവുമ്പോൾ ഒരുക്കങ്ങൾ പുനപരിശോധിച്ച് വിവിധകമ്മറ്റികൾ

വീണ്ടും ഒരു UKKCA കൺവൻഷന് സമയമാവുമ്പോൾ കൺവൻഷൻ ലഹരി ക്നാനായക്കാർക്കിടയിൽ പടരുകയാണ്. ഉരുൾപൊട്ടലിലെ മീനച്ചിലാറുപോലെ അണകെട്ടിനിർത്താനാവാത്ത ആവേശവുമായി ക്നാനായക്കാർ ഓടിയെത്തുന്ന കാഴ്ച്ച യൂറോപ്പിലെ പ്രവാസിസമൂഹത്തിലെ വേറിട്ട കാഴ്ച്ച തന്നെയാണ്. ജനപങ്കാളിത്തവും കൺവൻഷൻ വേദിയുടെ വലുപ്പവും കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനാവും 21 മത് കൺവൻഷനെന്ന് ഉറപ്പായിരിയ്ക്കുകയാണ്. ഇക്കുറി യൂണിറ്റുകളിൽ നിന്നും കോച്ചുകളിലെത്തുന്നവരുടെ എണ്ണത്തിൽ റിക്കോർഡ് വർദ്ധനയാണ്.

21 മത് കൺവൻഷനിലെത്തി നിൽക്കുന്ന UKKCA കൺവൻഷനുകളിൽ ഓരോ വട്ടവുമുള്ള പങ്കാളികളുടെ എണ്ണത്തിലെ അഭൂതപൂർവ്വമായ വർദ്ധനയുടെ ഗണിതശാസ്ത്രം സംഘാടകർക്കുപോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കൂടുതൽ വിശാലമായ വേദികൾക്കുവേദിയുള്ള അന്വേഷണം തുടർക്കഥയാണ്.കെൻറിലെ ബ്രോംപ്റ്റൺ അക്കാഡമിയിൽ നിന്നും, മാൽവൺ ഹിൽസിലേയ്ക്കും അവിടെനിന്ന് വിശാലമായ ബഥേൽ കൺവൻഷൻ സെൻററിലും കൺവൻഷനെത്തി. രണ്ടാംവട്ടം പകുതിപേരെ പോലുമുൾക്കൊള്ളാതെ ബെഥേൽ കൺവൻഷൻ സെൻ്റർ തിങ്ങിനിറഞ്ഞപ്പോഴാണ് കൺവൻഷൻ ജോക്കി ക്ലബ്ബിലെത്തിയത്. 19മത് കൺവൻഷനിൽ ടിക്കറ്റെടുത്തവരിൽ അനേകം പേർ ജോക്കിക്ലബ്ബിൻ്റെ ഉള്ളിലൊന്ന് കയറാൻ പോലുമാവാതെ തിക്കും തിരക്കുമായി സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് കൺവൻഷൻ ജോക്കി ക്ലബ്ബിൽ നിന്നും സ്‌റ്റോൺ ലീ പാർക്കിലെത്തിയത്. എന്നിട്ടും വേലിയേറ്റത്തിലെ തിരകളെപ്പോലെ, മോട്ടോർ വേ ബ്ലോക്ക് ചെയ്യപ്പെടുമെന്ന അവസ്ഥയിൽ പോലീസ് ഇടപെടുമെന്ന അവസ്ഥയിലായ കഴിഞ്ഞ വർഷത്തെ കൺവൻഷനു ശേഷം ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്റിൽ 21 മത് കൺവൻഷൽ എത്തിയിരിയ്ക്കുകയാണ്.

മുമ്പെങ്ങുമില്ലാത്ത ആവേശവുമായി ഇതിനോടകം 26 കോച്ചുകളാണ് ഇതിനോടകം book ചെയ്തുകഴിഞ്ഞതായി അറിയിച്ചത്. വെസ്റ്റ് ലണ്ടൻ, ഹോവാർഡ്ഹീത്ത് യൂണിറ്റുകൾ കോച്ച് കൾ book ചെയ്യാൻ ശ്രമിക്കുമ്പോൾ; ഈസ്റ്റ് സസക്സ്, ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽഹാംപ്റ്റൺ, ലിവർപൂൾ, പൂൾ ആൻഡ് ബോൺമൗത്ത് എന്നീ യൂണിറ്റുകളിൽ നിന്നും രണ്ട് കോച്ചുകൾ വീതമാണ് ബുക്ക് ചെയ്തിരിയ്ക്കുന്നത്. കൺവൻഷൻ വേദിയുടെ അടുത്തുള്ളതും ഏറ്റവും വലിയ യൂണിറ്റുകളിൽ പെട്ടതുമായ ബർമിംഗ്ഹാം, കോവൻട്രി, യൂണിറ്റുകൾക്ക് കോച്ചുകൾ ബുക്കു ചെയ്യേണ്ട ആവശ്യമില്ല എന്നതും, റാലിയുടെ ഒരുക്കങ്ങൾക്കായി തലേ ദിവസം എത്തി ഹോട്ടലിൽ തങ്ങുന്നതിനാലാണ് സ്റ്റോക്ക് ഓൺ ട്രൻഡ്, മെഡ്വേ, കെറ്ററിംഗ് യൂണിറ്റുകൾ കോച്ച് book ചെയ്യാത്തവരുടെ പട്ടികയിലില്ലാത്തതെന്നും ഇന്നലെ രാത്രിയിൽ ചേർന്ന സെൻട്രൽ കമ്മറ്റി വിലയിരുത്തി. മജീഷ്യൻ മുതുകാട് കൺവൻഷനിലെത്തുമെന്ന് അറിയിക്കുന്നതിന് മുമ്പു തന്നെ യാണ് ഈ ആവേശപൂർണ്ണമായ പ്രതികരണമെന്നതും ഇനിയും പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ വിവരങ്ങളറിയുന്നതോടെ നാഷണൽ കൗൺസിൽ അംഗങ്ങളെ സ്ഥിതിഗതികൾ അറിയിക്കാനുമാണ് സെൻട്രൽ കമ്മറ്റി തീരുമാനം .

മാത്യു ജേക്കബ്

PRO

UKKCA

Facebook Comments

knanayapathram

Read Previous

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പലായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു

Read Next

വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി