Breaking news

ഒരുക്കങ്ങൾ പൂർത്തിയാവുന്നു ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

കാത്തിരിപ്പിന് അവസാനമാവുകയാണ്. ഒരു കാലത്ത് വിവിധ ഭൂഗണ്ഡങ്ങളിൽ കോളനികൾ സ്ഥാപിച്ച് സാമ്രാജ്യത്തിൻ്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനതയുടെ UKKCA യുടെ വിജയപ്പതാക പാറിപ്പറക്കാൻ ഇനി വെറും മുപ്പത് ദിവസങ്ങൾ. ചിതറിക്കപ്പെട്ടിട്ടും, തലമുറകളുടെ പ്രവാസത്തിനിടയിലും ദൈവപരിപാലനയുടെ മേഘതണലിൽ ഇസ്രായേൽ വളർന്നതുപോലെ, UKKCA എന്നും വളരുകയായിരുന്നു.
അസംത്യപ്തിയുടെയും ആശങ്കകളുടെയും കാർമേഘങ്ങൾ ഇടയ്ക്ക് സമുദായാകാശത്ത് കരിനിഴൽ വീഴ്ത്തുമ്പോഴും UKKCA എന്നും വളർച്ചയുടെ പാതയിലായിരുന്നു. ഓരോ കൺവൻഷൻ കഴിയുമ്പോഴും കൂടുതൽ വിശാലമായ കൺവൻഷൻ വേദികൾ തേടിയുള്ള യാത്രകൾ തന്നെ UKKCA യുടെ വളർച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ നഗരി, 21 കൺവൻഷൻ വേദി നട വിളിയും മാർത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറും:ക്നാനായ മഹാസാഗരം.

21മത് കൺവൻഷന് ദിവസങ്ങൾ മാത്രം ബാക്കിയാവുമ്പോൾ അൽമായ ശബ്ദത്തിൻറെ കരുത്തുമായി കൺവൻഷന് സിബി കണ്ടത്തിൽ, സിറിൾ പനംകാല, റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളി, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിലെ വിവിധ കമ്മറ്റികൾഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു

Facebook Comments

knanayapathram

Read Previous

അരങ്ങിൽ വിസ്മയമാകാൻ അവർ ഒരുങ്ങുന്നു, ചിലങ്കയുടെ നാദം ഒഴുകുകയായി, ക്നാനായ യുവജനം ഉന്നരുകയായി

Read Next

റിജോയ്സ്”സമ്മർ ക്യാമ്പിന് ബെൻസൻവില്ലിൽ ഉജ്ജ്വല തുടക്കം