Breaking news

അരങ്ങിൽ വിസ്മയമാകാൻ അവർ ഒരുങ്ങുന്നു, ചിലങ്കയുടെ നാദം ഒഴുകുകയായി, ക്നാനായ യുവജനം ഉന്നരുകയായി

 

സ്വാഗത ന്യത്ത പരിശീലനങ്ങൾ ആരംഭിയ്ക്കുന്നു.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

UKKCA കൺവൻഷനുകളിൽ, ഉറ്റവരെ ഉടയവരെ ബന്ധുക്കളെ കാണാനുള്ള തത്രപ്പാടുകളിലും റാലിക്ക് സാമഗ്രികൾ ഒരുക്കാനുള്ള തിരക്കിലും ആഡിറ്റോറിയത്തിന് വെളിയിലിറങ്ങാനുള്ള ആഗ്രഹം അടക്കി നിർത്തി ആയിരങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ഹാളിനുള്ളിൽ തന്നെ കാത്തിരിയ്ക്കുന്ന അപൂർവ്വമുഹൂർത്തങ്ങളിലൊന്നാണ് സ്വാഗതനൃത്തത്തിൻറെ സമയം. ക്നാനായ സമുദായത്തിൻറെ ഭാവി വാഗ്ദാനങ്ങൾ UKKCA വേദിയിൽ വിസ്മയവിളക്കുകൾ തെളിയിക്കുന്ന കാഴ്ച്ച അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

ക്നാനായ സമുഹത്തിൻ്റെ ആചാരങ്ങൾ തലമുറകളായി കൈമാറി വരുന്നതു മാത്രമല്ല, അവയുടെ വേരുകൾ നൂറ്റാണ്ടുകൾപ്പുറത്തേയ്ക്ക്-പഴയനിയമത്തിലേയ്ക്കും,അബ്രഹാമിൻ്റെ കാലം വരേയ്ക്കും ചെന്ന് എത്തുന്നതാണ്. അവ വിശുദ്ധമായതും വിശുദ്ധിയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. ചെപ്പേടുകളും, താളിയോലകളും, പാണൻപാട്ടുകളും: കുറിച്ചുവയ്ക്കാതെ പോയതും,പഠനങ്ങൾ നടത്താതെ പോയതും, കവർന്നെടുക്കപ്പെട്ടതും ഒക്കെയായി നഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും സമുദായബോധമുള്ള ഒരു യുവതലമുറ നാളെയുടെ പ്രതീക്ഷയുടെ തിരിനാളമായി ഉണ്ടാവുന്നു എന്നതിൻ്റെ തെളിവാണ് നൂറിലധികം യുവജനങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന സ്വാഗതനൃത്തം.

21മത് കൺവൻഷൻ്റെ സ്വാഗത നൃത്തത്തിൻ്റ പരിശീലനങ്ങൾ ആരംഭിയ്ക്കുകയാണ്.UKKCA നാഷണൽ കൗൺസിൽ അംഗവും ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻ്റുമായ സജി പണ്ടാരക്കണ്ടത്തിൻ്റെ വരികൾക്ക് സെബി നായരമ്പലം അതിമനോഹരമായി ചിട്ടപ്പെടുത്തിയ, പിറവം വിൽസനും സംഘവും ഭാവസുന്ദരമായി ആലപിച്ച സുന്ദര ഗാനമാണ് സ്വാഗതനൃത്തത്തിൻ്റെ ഗാനമാവുന്നത്. വീണ്ടും ഒരിക്കൽ കൂടി കലാഭവൻ നൈസ് നൃത്തസംവിധാനമൊരുക്കുമ്പോൾ അവസ്മരണിയമായ ഒരു ഉജ്വല പ്രകടനത്തിനാണ് വഴിയൊരുങ്ങത്.

സ്വാഗത നൃത്തത്തിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന 14 വയസ്സിന് മുകളിലുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും പരിശീലനങ്ങൾക്കായി ക്ഷണിയ്ക്കുകയാണ്. നാലു പരിശീലനങ്ങളാണ് ലക്ഷ്യമിടുന്നത്. June15,June 23, June 29,July 5 തിയതികളിലാണ് പരിശീലനം നൽകുന്നത്. പരിശീലനങ്ങൾ നൽകുന്ന ഹാളിൻ്റെ വിലാസം St Marymount Parish hall,Walsall WS1 3NX.

കൂടുതൽ വിവരങ്ങൾക്ക്

റോബിമേക്കര: 07843020249

ഫിലിപ്പ് ജോസഫ്:07882435486

Facebook Comments

knanayapathram

Read Previous

കട്ടച്ചിറ കുടുംന്തനാംകുഴിയിൽ കെ. ലൂക്കോസ് (94, Rtd. Postman) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഒരുക്കങ്ങൾ പൂർത്തിയാവുന്നു ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം