Breaking news

ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു

ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനു പിന്തുണയും ശക്തിയും നല്കുന്നതിന് വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപിച്ച “ബോണ്ടിംഗ് ഫാമിലിസ്“ എന്ന മിനിസ്ട്രിയുടെ ഉൽഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു.

വികാരി ജനറാൾമാരായ മോൺ. തോമസ് മുളവനാൽ, മോൺ. പത്രോസ് ചമ്പക്കര എന്നിവരുടെ നേതൃത്വത്തിലുള്ള നോർത്ത് അമേരിക്കയിലെ വൈദികരുടെയും ഇടവകകളിലെ മെൻ-വിമൻ മിനിസ്ട്രികളുടെയും ഭാഗഭാഗിത്വത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

വിവാഹാനന്തര പരിശീലനവും ദാമ്പത്യപ്രശ്നങ്ങളിൽ അജപാലന പിന്തുണയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാസത്തിലൊരു  പ്രോഗ്രാം വീതം ഇടവക-റീജിയൺ തലങ്ങളിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ബോധവല്ക്കരണ സെമിനാറുകൾ, ദാമ്പത്യബന്ധം സുദൃഢമാക്കുന്ന പരിപാടികൾ, കൌൺസിലിംഗ് സൌകര്യം, പ്രതിമാസ പ്രസിദ്ധീകരണം, വെബ്സൈറ്റ് എന്നിവവഴി ദാമ്പത്യ-കുടുംബ ബന്ധങ്ങൾക്കുപകരിക്കുന്ന പ്രോഗ്രാമുകൾ വിഭാവന ചെയ്യുന്നു.

ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോസഫ് തച്ചാറ, ഗ്രേസി വാച്ചാച്ചിറ, ഡോ. ദിവ്യാ വള്ളിപ്പടവിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ബിജോ കാരക്കാട്ട്,  തുടങ്ങി ഇരുപതുപേരടങ്ങുന്ന സന്നദ്ധപ്രവർത്തകരാണ് ബോണ്ടിംഗ് ഫാമിലീസിനു തുടക്കത്തിൽ നേതൃത്വം നല്കുന്നത്.

Facebook Comments

knanayapathram

Read Previous

കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഒരുക്കി രാജപുരം ഇടവക

Read Next

വയോജന സംഗമം സംഘടിപ്പിച്ചു