Breaking news

കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഒരുക്കി രാജപുരം ഇടവക

കെ സി സി, കെ സി ഡബ്ല്യു എ, കെ സി വൈ എൽ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഇടവകയിലെ കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഓശാന ഞായറിനോട് അനുബന്ധിച്ച് രാജപുരം പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഏറെക്കാലമായി പുറംലോകവുമായി ബന്ധം ഇല്ലാതിരുന്നവർക്ക് സൗഹൃദം പങ്കിടാനും ബന്ധങ്ങൾ പുതുക്കാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും കുമ്പസാരിക്കാനും അവസരം ഒരുക്കി. രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ, ബേബി പാലത്തനാടിയിൽ, ടോമി കദളിക്കാട്ടിൽ, ജെയിംസ് ഒരപ്പാങ്കൽ, ബെറ്റി ഒഴുങ്ങാലില്‍, ബെന്നറ്റ് പേഴുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Facebook Comments

Read Previous

52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:

Read Next

ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു