Breaking news

യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്‍റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം മാർച്ചു 16ന്.

ആഗോളതലത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്‌നിക്കുന്നതിനുവേണ്ടി ഇന്‍റെര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് (IFSW) എല്ലാ വര്‍ഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുന്‍ നിര്‍ത്തി മാര്‍ച്ച് മാസത്തിലാണ് ലോക സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നത്‌. ആഗോള അജണ്ടയിൽ വേരൂന്നിയ ‘ബ്യൂൺ വിവിർ: പരിവർത്തനാത്മക മാറ്റത്തിനായുള്ള പങ്കിട്ട ഭാവി’ (Buen Vivir: Shared Future for Transformative Change) എന്നതാണ് ഈ വർഷത്തെ പ്രമേയം. സാമൂഹിക പ്രവർത്തകർ തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായി യോജിപ്പുള്ള സഹവർത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ളതുമായ സമീപനങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെയാണ് ഈ വിഷയത്തിലൂടെ ഊന്നിപ്പറയുന്നു.

ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ഫോറത്തിന്‍റെ കാര്യ പരിപാടികള്‍ മാർച്ച് 16ന് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോകത്തിന്‍റെ പല ഭാഗത്തുനിന്നുള്ള സോഷ്യല്‍ വര്‍ക്കിന്‍റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികൾ ഈ വര്‍ഷത്തെ പ്രമേയത്തിൽ വിഷയാവതരണം നടത്തുകയും സന്ദേശങ്ങള്‍ നല്‍കുകയും, ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യും. ഈ വര്‍ഷത്തെ ആശയത്തിന്മേല്‍ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്‍റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്, യുകെയിലെ ചിൽഡ്രൻ & ഫാമിലീസ് സോഷ്യൽവർക്ക് മേധാവിയായ Isabelle Trowler ആണ്. തുടര്‍ന്ന് Salil Shetty (മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റെർനാഷണലിന്‍റെ മുൻ മേധാവി), Gavin Moorghen (സോഷ്യൽ വർക്ക് ഇംഗ്ലണ്ട് മിഡ്ലാൻഡ്സ് ആൻഡ് നോർത്‌വെസ്റ്റ്ന്‍റെ പ്രതിനിധി), Dr George Palattiyil (എഡിൻബർഗ് സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം മേധാവി) എന്നിവർ സന്ദേശം നൽകും.

ആഗോള അജണ്ടയിൽ വേരൂന്നിയതും, തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായുള്ള യോജിപ്പുള്ള സഹവർത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും, സമൂഹം നേതൃത്വം നൽകുന്നതുമായ സമീപനങ്ങൾ സാമൂഹിക പ്രവർത്തകർ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ വർഷത്തെ ആശയം അന്താരാഷ്ട്ര തലത്തിൽ മുന്നോട്ടുവെക്കുന്നത്. അക്രമാസക്തമായ സംഘർഷങ്ങൾ, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, രാഷ്ട്രീയ അസമത്വങ്ങൾ തുടങ്ങി ബഹുമുഖ പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ, സാമൂഹിക പ്രവർത്തനം (social work) മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചെടുക്കുകയും തദ്ദേശീയമായ ജ്ഞാനത്തിൽ സമൂഹത്തെ കൂട്ടിയിണക്കികൊണ്ടുള്ള സമീപനമാണ് മികച്ചത് എന്നുമാണ് UKMSW ഫോറവും വിലയിരുത്തുന്നത്.

2014-ല്‍ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു ഫോറം യു.കെ യില്‍ ജോലി ചെയ്യുന്ന മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്ടിനാവശ്യമായ പരിശീലനങ്ങളും നടത്തിവരുന്നു. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ തൊഴില്‍ നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ റെജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. ദേശീയതലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും, യുകെയിലെ ഔദ്യോഗിക സംഘടനകളുമായി സഹകരിച്ചുകൊണ്ട് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ സൃഷ്‌ടിക്കുകയും ചെയ്യാനുള്ള നിരന്തരശ്രമവും നടത്തിവരുന്നു.

ഈ വര്‍ഷത്തെ ലോക സോഷ്യല്‍ വര്‍ക്ക് ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും സ്വാഗതം ചെയ്യുന്നു.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓണ്‍ലൈന്‍ (ZOOM) വഴിയാണ് നടത്തപ്പെടുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

[Registration Link]
https://forms.gle/qVcL9QFsoToJQMh37

തോമസ് ജോസഫ് – 07939492035 (Chair person)
ഷീനാ ലുക്സൺ – 07525259239 (Secretary)
മാർട്ടിൻ ചാക്കു – 07825 447155 (Treasurer)…

Facebook Comments

knanayapathram

Read Previous

കെ. സി. വൈ. എൽ ഓസ്ട്രിയക്ക് നവ സാരഥികൾ

Read Next

ഉഴവൂര്‍ കളരിക്കല്‍ ഡേവിസ് എബ്രഹാം (47) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE