Breaking news

കെ. സി. വൈ. എൽ ഓസ്ട്രിയക്ക് നവ സാരഥികൾ

വിയന്നാ: ഫെബ്രുവരി 10-ാം തീയതി റൺവാൻ വെഗ്ഗിൽ ഫാ. ജിജോ ഇലവുങ്കച്ചാ ലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കെ.സി. വൈ. എൽ മീറ്റിംങ്ങിൽ 2024-2026 പ്രവർത്തനവർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

സ്റ്റീനാ വടക്കും ചേരിൽ പ്രസിഡണ്ടായും മെലാനി കുന്നും പുറത്ത് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

മാത്യു പള്ളിക്കുന്നേൽ [വൈസ് പ്രസിഡണ്ട്] ഡെന്നീസ് പള്ളിപ്പുറത്ത് [ജോ. സെക്രട്ടറി]
ഫെബീനാ ഇലവുങ്കൽ [ട്രഷറർ ], ഡോൺസ്റ്റീനാ പുത്തൻപുരയിൽ കോറുമഠം [ജോ. ട്രഷറർ ] എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഫാ. ജിജോ ഇലവുങ്കചാലിൽ ആണ് യൂണിറ്റ് ചാപ്ലിൻ.ബിനോയി കുന്നും പുറത്ത് ഡയറക്ടറായും സിസ്റ്റർ നോയൽ [Missionary Sisters of the Queen of the Apostles] സിസ്റ്റർ അഡ്വൈസറായും നിമ്മി കൊച്ചുപറമ്പിൽ മാതൃ അഡ്വൈസറായും നോമിനേറ്റ് ചെയ്യപ്പെട്ടു.

അംഗങ്ങൾക്കു് ക്നാനായ പൈതൃകവും കുടുംബ ബന്ധ ബോദ്ധ്യങ്ങളും വളർത്തുന്നതിനാവശ്യമായ സെമിനാറുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുമെന്നും ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയുമായി ആലോചിച്ച് കെ. സി. വൈ. എല്ലിൻ്റെ ഒരു യൂറോപ്യൻ കൺവൻഷൻ വിയന്നായിൽ വച്ച് നടത്തുന്നതിനാവശ്യ മായ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്റ്റീനാ വടക്കുംചേരിൽ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

Facebook Comments

knanayapathram

Read Previous

കൂട്ടായ്മയുടെ ശക്തി സീറോമലബാര്‍ സഭയെ പഠിപ്പിക്കുന്നത് ക്നാനായക്കാര്‍- മാര്‍ റാഫേല്‍ തട്ടില്‍

Read Next

യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്‍റെ (UKMSW Forum) ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം മാർച്ചു 16ന്.