u17 ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ട് ടീമിൽ ക്നാനായക്കാർക്ക് അഭിമാനമായി സ്റ്റീവനേജിൽ നിന്നും ജെഫ് അനി ജോസഫ്
സ്വീഡനിൽ വച്ചു നടക്കുന്ന 6 നേഷൻസ് (ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , ഡെൻമാർക്ക് , സ്വീഡൻ , നെതർലൻഡ്‌സ്) ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം നേടി ജെഫ് അനി . കഴിഞ്ഞ വർഷത്തെ ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കാറ്റഗറിയിൽ bronze മെഡൽ നേടിയപ്പോൾ തന്നെ ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ നോട്ടപ്പുള്ളി ആയിരുന്നു ജെഫ്. ബാത്തിൽ വച്ച് നടന്ന u17 ടൂർണമെന്റിൽ ഗോൾഡ് മെഡൽ നേടി ജെഫ് സെലെക്ഷൻ ഉറപ്പിക്കുക ആയിരുന്നു.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി നോക്കുന്ന അനി ജോസഫിന്റെയും സ്‌റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റൺ പ്ലേയേഴ്സ് ആണ്. UKKCA യുടെ ബാഡ്മിന്റൺ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ജെഫ് നേടിയിട്ടുണ്ട് . UKKCA സ്റ്റീവനേജ് യൂണിറ്റ് അംഗവും ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗവുമായ ജെഫിന് എല്ലാവിധ ആശംസകളും അനുമോദനകളും നേരുന്നു