Breaking news

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ 2024-25ലെ പ്രവർത്തനവർഷ ഉത്ഘാടനവും ജനറൽ ബോഡി യോഗവും Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തിൽ വച്ച് നടത്തപ്പെട്ടു.

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ  2024-25ലെ പ്രവർത്തനവർഷ ഉത്ഘാടനവും ജനറൽ ബോഡി യോഗവും  24/02/2024 വൈകുന്നേരം Eat n Drink ഹോട്ടലിന്റെ ഓഡിറ്റോറിയംത്തിൽ വച്ച്  നടത്തപ്പെട്ടു.

കുടുംബനാഥൻ ശ്രി ലൂക്കോസ് തോമസ് എരുമേലിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ തുഷാർ കണിയാംപറമ്പിൽ ജോസ് ആനുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. KCC  UAE  അഡ്വൈസർ ശ്രീ മനു എബ്രഹാം നടുവത്തറ ആശംസകൾ അർപ്പിച്ചു. 2024-25 പ്രവർത്തനവർഷത്തിൽ ദുബായ്  ക്നാനായ കുടുംബയോഗത്തെ നയിക്കുവാന്‍  ശ്രീ തുഷാർ കണിയാംപറമ്പിൽ ജോസ് (പ്രസിഡന്റ് ), ശ്രീമതി കുഞ്ഞുമോൾ ജോസഫ്
പുളിക്കൽ (സെക്രട്ടറി ) ശ്രീ എബി തോമസ് നെല്ലിക്കൽ(ട്രെഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെ KCC ദുബായുടെ മുതിർന്ന നേതാക്കളായ ശ്രി ടോമി സൈമൺ നെടുങ്ങാട്ടു & ശ്രി VC വിൻസെന്റ് വലിയവീട്ടിൽ  എന്നിവർ ചേർന്ന്  പ്രഖ്യാപിക്കുകയും പുതിയ കമ്മിറ്റിയംഗങ്ങളെ ജനറല്‍ ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കുകയും ചെയ്‌തു. KCC UAE യുടെ രജതജുബിലീ ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തിച്ച എല്ലാവരെയും വേദിയിൽ ആദരിച്ചു.

കുടുംബയോഗത്തിലെ കുട്ടികളുടെ  കലാപരിപാടികളും, ഗെയിംസ് എന്നിവയും നടത്തപ്പെട്ടു. എന്റർടൈൻമെന്റ് കോഓർഡിനേറ്റർ ശ്രീ  ഷാജു ജോസഫ് പരിപാടിയുടെ അവതാരകനായിരുന്നു. ശ്രീ ജോസഫ് പുളിക്കൽ യോഗത്തിന് സ്വാഗതവും ശ്രീ എബി തോമസ് നന്ദിയും അർപ്പിച്ചു. കുട്ടികളും യുവജനങ്ങളും മുതിർന്നവരുമടക്കം 70ലധികം ആളുകൾ പങ്കെടുത്തു.                                                                                                                                                                                                               

Facebook Comments

knanayapathram

Read Previous

അറ്റ്ലാന്റയിൽ മാർച്ച് 3 ന് KCCNA കൺവെൻഷൻ കിക്കോഫ്.

Read Next

ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ