ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCQ വിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു. KCCQ വിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്രിസ്തുമസ്- നവ വത്സര ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന യോഗത്തിൽ അധ്യക്ഷനായ പ്രസിഡൻറ് ശ്രീ സുനിൽ കാരിക്കൽ KCCQ വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും,KCCQ സ്പിരിച്ചുവൽ അഡ്വൈസർ ഫാദർ പ്രിൻസ് തൈപ്പുരയിടത്തിൽ KCCQ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ചെയ്തു. വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച KCCQ സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തിൽ KCCQ ഡിജിറ്റലൈസേഷൻ പാതയിൽ ആണെന്നും അതിനാൽ എല്ലാ അംഗങ്ങളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നും നിർദ്ദേശിച്ചു.
ഈ യോഗത്തിൽ KCCQ അംഗങ്ങളായ12 – ക്ലാസ് പൂർത്തിയാക്കിയ എല്ലാ യുവതി യുവാക്കന്മാർക്കും മൊമെന്റോ നൽകി ആദരിച്ചതോടൊപ്പം, ഏറ്റവും ഉയർന്ന ATAR score ലഭിച്ച റയൻ ഫിലിപ്പ്(1st), മരിയ റെജി(2nd), അസിൻ തോമസ്(3rd) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. KCCQ കുടുംബത്തിൽ നിന്നും വിവാഹജീവിതത്തിലേക്ക് പ്രേവേശിച്ച ആൽബിൻ തോമസ് -റെയ്നമേരി രാജൻ നവദമ്പതികളെ ഹർഷാരവത്തോടെ ആദരിച്ചതും, KCWFO യുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ KCCQ ടീമിന് മൊമെന്റോ സമ്മാനിച്ച് ആദരിച്ചതും വ്യത്യസ്തത പുലർത്തി.
വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി KCCQ കുടുംബത്തിലെ ആദ്യത്തെ കൊമേഷ്യൽ പൈലറ്റ് പരിശീലനം( CPL-A) പൂർത്തിയാക്കിയ ശ്രീ ടോം ചെട്ടിയത്തിനെയും, ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് അതലറ്റിക് വിൻഡർ ത്രോയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റോ നൽകി ആദരിച്ചതും മറ്റൊരു മാതൃകാപരമായ അനുഭവമായി മാറി. അതുപോലെതന്നെ DKCC വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട KCCQ അംഗം ശ്രീ എബിസൺ അലക്സ് മൂലയിലെ KCCO സെക്രട്ടറി ശ്രീ ഷോജോ തെക്കേവാലയിൽ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.
KCCQ വിന്റെ ഭാവി വാഗ്ദാനങ്ങളായ KCYLQ അംഗങ്ങളുടെയും
ട്രഷറർ സുജി വെങ്ങാലിയിൽ, വൈസ് പ്രസിഡന്റ് ലിനു വൈപ്പേൽ, ജോയിന്റ് സെക്രട്ടറി ബിപിൻ ചാരംകണ്ടത്തിൽ, ഏരിയകോഡിനേറ്റർമാരായ ജോഫിൽ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജൻ പുളിക്കൽ, ഫെനിൽ നെല്ലൂർ, ബിബിൻ പരുത്തിമുറ്റത്ത് ,വിമൻസ് റെപ്രെസെന്ററ്റീവ് ഷേർലി പാരിപ്പള്ളി , യൂത്ത് റെപ്രെസെന്ററ്റീവ് ജോസ് കാരിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും, എല്ലാ ഏരിയയിൽ നിന്നും ഉള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും KCCQ അംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
KCCQ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ് .
Facebook Comments