ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിലെ കുട്ടികൾ കരുണയുടെ കരുതലായി മാറി.ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് മുന്നോടിയായി കുഞ്ഞുങ്ങൾ ഏറ്റെടുത്ത് ചെയ്ത ത്യാഗത്തിന്റെ മുഴുവൻ വിഹിതവും കോട്ടയം അതിരൂപത മിഷണറി സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ നടത്തപ്പെടുന്ന മിഷണറി പ്രവർത്തനങ്ങൾക്കായി ത്യാഗവിഹിതം കുഞ്ഞുങ്ങൾ പങ്കുവെച്ചു. പാവപ്പെട്ട കുഞ്ഞുങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനായി ഈ തുക പ്രത്യേകമായി സമർപ്പിക്കും’ ഇടവകളുടെ പ്രതിനിധിയായ തമ്പി ചെമ്മാച്ചേരിൽ ‘ സമാഹരിച്ച തു ക മിഷനറി സൊസൈറ്റി ഡയറകർ ഫാ. മാത്യു മണക്കാട്, ഫാ.ചാക്കോ വണ്ടൻ കുഴിയിൽ എന്നിവർക്ക് സമർപ്പിച്ചു. കുട്ടികളിൽ വേറിട്ടൊരു അനുഭവമായി ഇത് മാറി
Facebook Comments