Breaking news

സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ ലൈല ഫിലിപ്പ്, ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. കൂടാതെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളെക്കുറിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ പരിപാടിയ്ക്ക് ഹെല്‍പ്പേജ് ഇന്‍ഡ്യ പ്രോജക്ട് ഓഫീസര്‍ ആതിര പി. മണിയും നേതൃത്വം നല്‍കി. സംഗമത്തോടനുബന്ധിച്ച് ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, നക്ഷത്ര വനം, കാര്‍ഷിക നേഴ്സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയിലെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു

Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് ക്‌നാനായ റീജിയൺ ഫൊറോനാ തല പരിശീലന പരിപാടി

Read Next

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

Most Popular