Breaking news

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ സന്നദ്ധ പ്രതിനിധികള്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ മിനി ജോണ്‍സണ്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Facebook Comments

Read Previous

വി.സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

Read Next

ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE