Breaking news

കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്സ് എന്നിവര്‍ പ്രസംഗിച്ചു. പരീശീലന കളരിയോടനുബന്ധിച്ച് ലൈഫ് സ്‌കില്ലുകളെക്കുറിച്ച് ക്ലാസ്സ് നടത്തപ്പെട്ടു. കൂടാതെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ക്രാഫ്റ്റ്, ഫ്‌ളവര്‍ നിര്‍മ്മാണ പരിശീലനവും നടത്തപ്പെട്ടു. പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ ലീലാമ്മ കുര്യന്‍ നേതൃത്വം നല്‍കി. കൂടാതെ ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക നേഴ്‌സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. പരിപാടിയോടനുബന്ധിച്ച്  കുട്ടികള്‍ക്കായുള്ള കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് കൈപ്പുഴ, കടുത്തുരുത്തി മേഖലകളുടെ പങ്കാളിത്തത്തോടെയാണ് കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചത്.

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ LIVE TELECASTING AVAILABLE

Read Next

ടെക്സ്പയറുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ