Breaking news

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ LIVE TELECASTING AVAILABLE

കോട്ടയം അതിരൂപതയുടെ മാതൃദേവാലയമായ കടുത്തുരുത്തി വലിയ പള്ളിയില്‍ ആണ്ടുതോറും ഭക്തിപൂര്‍വ്വം നടത്തിവരുന്ന മൂന്നുനോമ്പാചരണവും പുറത്തു നമസ്‌ക്കാരവും മുത്തിയമ്മ ദര്‍ശനത്തിരുനാളും 2024 ജനുവരി 21, 22, 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്നു. ജാതിമതവ്യത്യാസമില്ലാതെ സകലര്‍ക്കും ആശ്രയകേന്ദ്രമായി കടുത്തുരുത്തി വലിയപള്ളി നിലകൊള്ളുന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ വെള്ളിയാഴ്ചകളില്‍ പ്രത്യേകിച്ച് ആദ്യ വെള്ളിയാഴ്ചകളില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ചരിത്രപ്രസിദ്ധവുമായ കല്‍ക്കുരിശിന്റെ ചുവട്ടില്‍ അഭയം പ്രാപിച്ച് അനുഗ്രങ്ങള്‍ സ്വന്തമാക്കുന്നു.
തന്റെ പക്കല്‍ അണയുന്നവര്‍ക്ക് അവരുടെ ആഗ്രങ്ങള്‍ അറിഞ്ഞ് തന്റെ തിരുക്കുമാരന്റെ പക്കല്‍ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന മുത്തിയമ്മയുടെ സന്നിധിയിലേക്ക്, ലഭിച്ച ദൈവിക ദാനങ്ങള്‍ക്ക് നന്ദി പറയുവാനും കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാനും ഏവരെയും ക്ഷണിക്കുന്നു.
2024 ജനുവരി 21 ഞായര്‍ 6.45 am കൊടിയേറ്റ് റവ. ഫാ. അബ്രഹാം പറമ്പേട്ട് (വികാരി). 7 am ലദീഞ്ഞ് പാട്ടുകുര്‍ബാന റവ. ഫാ. മാത്യു മണക്കാട്ട് (കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍) 9.30 am വി. കുര്‍ബാന റവ. ഫാ. സ്റ്റാന്‍ലി മങ്ങാട്ട് (പ്രതീക്ഷഭവന്‍, കടുത്തുരുത്തി). 22 തിങ്കള്‍ 7 am സമൂഹബലി (കോട്ടയം രൂപതയിലെ നവവൈദികര്‍) 5.15 pm പ്രദക്ഷിണം വി. യൂദാതദ്ദേവൂസിന്റെ കപ്പേളയില്‍ നിന്ന് 5.30 pm പ്രദക്ഷിണം വി. ഗീവര്‍ഗീസ് സഹദായുടെ കപ്പേളയില്‍ നിന്ന്. 6 pm ദര്‍ശനസമൂഹത്തിന്റെ വാഴ്ച,വേസ്പര റവ. ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ (പ്രൊഫ. ആലുവ മേജര്‍ സെമിനാരി). 7.15 pm മെഴുകുതിരി പ്രദക്ഷിണം (ലൂര്‍ദ്ദ് കപ്പേളയിലേക്ക്). 23 ചൊവ്വ 6.30 വി. കുര്‍ബാന (ലൂര്‍ദ്ദ് കപ്പേളയില്‍) റവ. ഫാ. ജോസഫ് കീഴങ്ങാട്ട് (വികാരി, കണ്ണങ്കര). 7.30 am സുറിയാനി പാട്ടുകുര്‍ബാന റവ. ഫാ. ജോണ്‍സന്‍ ചെത്തിക്കുന്നേല്‍ (അസി. വികാരി, പയ്യാവൂര്‍ ടൗണ്‍) 4 pm വാദ്യമേളങ്ങള്‍ (ലൂര്‍ദ്ദ് കപ്പേള അങ്കണത്തില്‍) 7 pm ലദീഞ്ഞ് (ലൂര്‍ദ്ദ് കപ്പേളയില്‍) റവ. ഫാ. ജിബിന്‍ കീച്ചേരിയില്‍ (പ്രീസ്റ്റ് ഇന്‍ ചാര്‍ജ് പാഴുത്തുരുത്ത്). 7.15 pm പ്രദക്ഷിണം (പള്ളിയിലേക്ക്) 8.30 pm പ്രസംഗം (കരിങ്കല്‍ കുരിശിങ്കല്‍) മാര്‍ ആന്റണി പ്രിന്‍സ് പാണങ്ങാടന്‍ (അദിലാബാദ് രൂപത മെത്രാന്‍) 9 pm പുറത്തുനമസ്‌ക്കാരം കാര്‍മ്മികന്‍ മാര്‍ മാത്യു മൂലക്കാട്ട് (കോട്ടയം അതിരൂപത മെത്രാ്പപോലീത്ത) സഹകാര്‍മ്മികര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ (കോട്ടയം അതിരൂപത സഹായമെത്രാന്‍) ഗീവര്‍ഗീസ് മാര്‍ അപ്രേം  (കോട്ടയം അതിരൂപത സഹായമെത്രാന്‍) 9.45 pm പരി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍ കോട്ടയം അതിരൂപത) 10 pm കപ്ലോന്‍വാഴ്ച. 24 ബുധന്‍ 6 am വി. കുര്‍ബാന റവ. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ (വികാരി, വെളിയനാട്) 7 am മലങ്കര പാട്ടുകുര്‍ബാന റവ. ഫാ. ബിജു കൊച്ചുപറമ്പില്‍ (വികാരി, ചിങ്ങവനം) 10 am ആഘോഷമായ തിരുനാള്‍ റാസ കാര്‍മ്മികന്‍ റവ. ഫാ. ഗ്രെയ്‌സണ്‍ വേങ്ങക്കല്‍ (കാരിത്താസ് ഹോസ്പിറ്റല്‍) സഹകാര്‍മ്മികര്‍ റവ. ഫാ. എബിന്‍ ഇറപുറത്ത് (അസി. വികാരി കൈപ്പുഴ) റവ. ഫാ. ജിബിന്‍ മണലോടിയില്‍ (ചെയര്‍മാന്‍, കാറ്റക്കിസം കമ്മീഷന്‍), റവ. ഫാ. സനൂപ് കൈതക്കനിരപ്പേല്‍ OSB (മരിയമല ആശ്രമം, പാഴുത്തുരുത്ത്), റവ. ഫാ. ജോണ്‍ താഴപ്പള്ളി OSB (മരിയമല ആശ്രമം പാഴുത്തുരുത്ത്) തിരുനാള്‍ സന്ദേശം റവ. ഫാ. ബെന്നി കന്നുവെട്ടിയേല്‍ (വികാരി ചെറുകര), പ്രദക്ഷിണം പരി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ (ഫൊറോന വികാരി, താഴത്തുപള്ളി, കടുത്തുരുത്തി) 5 pm വി. കുര്‍ബാന റവ. ഫാ. ബൈജു എടാട്ട് (വികാരി കല്ലറ പുത്തന്‍ പള്ളി) 25 വ്യാഴം 6.45 am മരിച്ചവര്‍ക്കുവേണ്ടിയുള്ള പാട്ടുകുര്‍ബാന, സിമിത്തേരി സന്ദര്‍ശനം
Facebook Comments

knanayapathram

Read Previous

നട്ടാശ്ശേരി: മൂത്തരയശ്ശേരിൽ സണ്ണി കുര്യൻ (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുട്ടിക്കൂട്ടം പരിശീലനക്കളരി സംഘടിപ്പിച്ചു