Breaking news

UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ

PR0 UKKCA

പുതുതലമുറയ്ക്ക് സമുദായ അവബോധവും, സമുദായ സ്നേഹവും പകർന്നേകുന്നതിനുവേണ്ടി UKKCA ഒരുക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമാവുകയാണ്. ജനുവരി 13 മൂന്നുമണിക്കാണ് കാസ്സുകൾക്ക് ആരംഭം കുറിയ്ക്കുന്നത്. തുടർന്നുള്ള ശനിയാഴ്ച്ചുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് ക്ലാസ്സുകൾ നടക്കുന്നത്.
ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ക്രൈസ്തവ മൂല്യങ്ങളും, സമുദായ ബോധവും കോർത്തിണക്കിയൊരുക്കുന്ന ക്ലാസ്സുകളുടെ മുന്നൊരൂക്കങ്ങൾ പൂർത്തിയായി. കുട്ടികൾക്ക് പ്രയോജനകരമാവുന്ന രീതിയിലുള്ള UKKCA യുടെ ചരിത്രത്തിലെ പുതിയ കാൽവയ്പ്പിന് 51 യൂണിറ്റൂകളിൽ നിന്നും ആവേശപൂർണ്ണമായ പ്രതികരണമാണ് ലഭിയ്ക്കുന്നത്.ക്നാനായ സമുദായം എക്കാലവും തലയുയർത്തി നിൽക്കാനുള്ളശ്ലാഘനീയമായ ശ്രമം UKKCA ക്ക് ഒരു പൊൻ തൂവലാവും.
ദൈവത്തിന്റെ അനുഗ്രഹീത ജനത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രവാസിനാട്ടിലെ ക്നാനായ മക്കൾക്ക് നഷ്ടമാവാതിരിക്കാനൊരുക്കുന്ന സമുദായ ബോധവതക്കരണ ക്ലാസ്സുകൾക്ക് പരിചയസമ്പന്നരായ അധ്യാപകരാണ് നേതൃത്വം നൽകുന്നത്.

Facebook Comments

knanayapathram

Read Previous

കീഴൂര്‍ മണിത്തൊട്ടിയില്‍ ജേക്കബ് ലൂക്കോസ് (65) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി