
കോട്ടയം അതിരൂപതാ എപ്പാർക്കിക്കൽ അസംബ്ലിയുടെ നിർദ്ദേശ പ്രകാരം അതിരൂപത ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിൽ നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു. പ്രസ്തുത പദ്ധതി കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, കരിപ്പാടം ഇടവക മെച്ചേരിൽ ലിജോ, മഞ്ജു ദമ്പതികളുടെ നാലാമത്തെ കുഞ്ഞിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി അതിരൂപതയിലെ കുടുംബങ്ങളിൽ നാലാമതുണ്ടാകുന്ന കുട്ടികൾ മുതൽ പ്രസവത്തോടനുബന്ധിച്ചുള്ള ചിലവുകൾ അതിരൂപതയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്നതാണ്. കോട്ടയം അതിരൂപതയുടെ കീഴിൽ വരുന്ന തെള്ളകം കാരിത്താസ് ആശുപത്രി , വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ കീഴിൽ വരുന്ന കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രി , സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ കീഴിൽ വരുന്ന മോനിപ്പള്ളി എം. യു. എം ആശുപത്രി തുടങ്ങിയ ആശുപത്രികളിൽ നിന്നും കോട്ടയം അതിരൂപത അംഗങ്ങൾക്ക് ഈ സേവനം ലഭ്യമാണ്.