Breaking news

ചിക്കാഗോ മോർട്ടൺ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയ്ക്കു പുതിയ അൽമായ നേതൃത്വം.

ചിക്കാഗോ:
മോർട്ടൺ ഗ്രോവ്
സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൈക്കാരൻമാർ സത്യപ്രതിജ്ഞ ചെയ്തു ചാർജ് ഏറ്റെടുത്തു. ജനുവരി 7 തിയതി ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി.കുർബാനയ്ക്ക് ശേഷം നടത്തിയ സത്യപ്രതിജ്ഞ ചടങ്ങിൽ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോർജ് മറ്റത്തിൽപറമ്പിൽ, ലൂക്കോസു് പൂഴിക്കുന്നേൽ, ബിനു പൂത്തറയിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ
വികാരി ഫാ. സിജു മുടക്കോടിൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വാചകം ഏറ്റുചൊല്ലി സ്ഥാനമേറ്റെടുത്തു.
ഈ വർഷം സ്ഥാനമൊഴിയുന്ന ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് മുല്ലപ്പള്ളിൽ, കുഞ്ഞച്ചൻ കുളങ്ങര, ജെയിംസ് കിഴക്കേവാലിൽ, സ്റ്റീഫൻ ചോള്ളംബേൽ എന്നിവർക്ക് ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും പ്രശംസാ ഫലകം നൽകി ആദരിക്കുകയും ചെയ്തു.
ഇടവകയുടെ പുതിയ പി. ആർ.ഒ. അനിൽ മറ്റത്തിക്കുന്നേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവരെ ചടങ്ങിൽ പരിചയപ്പെടുത്തുകയും പാരിഷ് കൗൺസിൽ റിപ്പോർട്ട് ബുക്ക് കൈമാറുകയും ചെയ്തു.
അവധിക്കാലം ചിലവിടുന്ന മറ്റു ഭാരവാഹികളുടെ അധികാര കൈമാറ്റം പിന്നീട് ഉണ്ടാവുമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

Read Next

നാലാമത്തെ കുട്ടി മുതലുള്ള കോട്ടയം അതിരൂപത അംഗങ്ങൾക്ക് പ്രസവ ശുശ്രൂഷകൾ സൗജന്യമായി നൽകുന്നു