Breaking news

ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB പൗരോഹിത്യ ശുശ്രൂഷയിലേക്ക് LIVE TELECASTING AVAILABLE

ഡീക്കൻ അബ്രഹാം (അരുൺ) താന്നിനിൽക്കുംതടത്തിൽ OSB
പൂഴിക്കോൽ ഇടവക താന്നിനിൽക്കുംതടത്തിൽ ജോർജ്-മേരി ദമ്പതികളുടെ മകൻ. പൂഴിക്കോൽ സെന്റ് ലൂക്ക്സ് എൽ.പി. സ്‌കൂൾ, സെന്റ് മാർത്താസ് യു.പി. സ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ വല്ലം ബ്രോസൻ ബെനഡിക്ടൈൻ സന്യാസ സമൂഹത്തിൽ ചേർന്നു. ബാംഗ്ലൂർ ക്രിസ്തു ജ്യോതി കോളജിൽ തത്വശാസ്ത്ര പഠനം നടത്തിയതിനു ശേഷം കടുത്തുരുത്തി മരിയമല ആശ്രമത്തിൽ നിന്ന് നോവിഷ്യേറ്റ് പൂർത്തിയാക്കി. തുടർന്ന് റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം നടത്തി വൈദിക പരിശീലനം പൂർത്തിയാക്കി. 2024 ജനുവരി 3 ന് രാവിലെ 9.30 ന് പൂഴിക്കോൽ സെന്റ് ലൂക്ക്സ് ദൈവാലയത്തിൽ വച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ കൈവയ്പുവഴി ശുശ്രൂഷ പൗരോഹിത്യം സ്വീകരിക്കുന്നതും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുന്നതുമാണ്
Facebook Comments

knanayapathram

Read Previous

ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം 

Read Next

മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജതജൂബിലി: ക്രിസ്തുരാജ കത്തീഡ്രലില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.