ബിർമിംഗാം: പുതുമയാർന്ന കലാപരിപാടികളുമായി BKCA യുടെ ക്രിസ്തുമസ് ആഘോഷം 17/ 12/ 2023 ഞായറാഴ്ച വർണാഭമായി കൊണ്ടാടി. Rev. Fr. Vitalis Barik, SDV യുടെ കാർമികത്വത്തിൽ നടന്ന വി. ബലിയർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം BKCA പ്രസിഡന്റ് ജോയി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് സ്റ്റീഫൻ പാലകൻ റിപ്പോർട്ടും, Treasurer Dr. പിപ്പ്സ് തങ്കത്തോണി കണക്കും അവതരിപ്പിച്ചു. ജോസ് സിൽവസ്റ്റർ സ്വാഗതവും റെജി തോമസ് കൃതജ്ഞതയും അർപ്പിച്ചു.
UKKCA കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും ഗർഷോം TV London ന്റെ മികച്ച അവതരണത്തിനുള്ള പ്രത്യക അവാർഡ് നേടിയതുമായ carol singing & nativity show ആഘോഷവേദിയിൽ അവതരിപ്പിച്ചത് അംഗങ്ങൾ നിറമനസ്സോടെ സ്വീകരിച്ചു. പുതുമ നിറഞ്ഞ ഒട്ടനവധി കലാപരിപാടികൾ കൊണ്ട് ഹൃദയാനന്ദം നിറഞ്ഞ കലാ വിരുന്ന് ഏവരും ആസ്വദിച്ചു.
പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജോയ് കൊച്ചുപുരയ്ക്കൽ, അലക്സ് ആറ്റു കുന്നേൽ, തോമസ് സ്റ്റീഫൻ പാലകൻ, ജിജോ കോരപ്പള്ളിൽ, ഡോ. പിപ്പ്‌സ് തങ്കത്തോണി, സന്തോഷ് ഓച്ചാലിൽ, റെജി തോമസ്, ബിൻഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജയ്, ആൻസി ചക്കാലക്കൽ, എബി നെടുവാമ്പുഴ, സിനു മുപ്രാപള്ളിൽ, ബ്രയൻ ബിനോയ്, ജോയ് പുളിക്കില്‍ എന്നിവര്‍ നേതൃത്വം നൽകി.