Breaking news

15-ാമത് കെ.സി.സി.എൻ.എ. നാഷണൽ കൺവെൻഷൻ രെജിസ്ട്രേഷൻ ആരംഭിച്ചു

ചിക്കാഗോ : വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ കെ .സി.സി.എൻ .എ .(KCCNA ) യുടെ നേതൃത്വത്തിൽ ടെക്സസിലെ സാൻ അന്റോണിയാ യിൽ വച്ച് 2024, ജൂലൈ 4 ,5 ,6 ,7 തീയതികളിൽ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എൻ.എ. ദേശീയ ഫാമിലി കൺവെൻഷന്റെ രെജിസ്ട്രേഷൻ ആരംഭിച്ചതായി കെ.സി.സി.എൻ.എ. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ശ്രി .ഷാജി എടാട്ട് അറിയിച്ചു. ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർവാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് ഇത്തവണത്തെ ക്നാനായ ദേശീയ മാമാങ്കം അരങ്ങേറുന്നത്. കെ.സി.സി.എൻ.എ.യിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 20 യൂണിറ്റ് സംഘടനകളിൽ നിന്നായി 1500 -ൽ അധികം കുടുബങ്ങൾ (5,000 ത്തോളം അംഗങ്ങൾ ) ഇത്തവണ രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . വടക്കേ അമേരിക്കയിലെ മുപ്പത്തിനായിരത്തിൽ അധികവരുന്ന ക്നാനായ കത്തോലിക്കർ ആവേശത്തോടെ ഉറ്റു നോക്കുന്ന കെ.സി.സി.എൻ.എ. കൺവൻഷന്റെ രെജിസ്ട്രേഷൻ വളരെ വേഗം പൂത്തിയാകുവാ നുള്ള സാധ്യതയേറെയാണ് .

ക്നാനായ കാത്തോലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആഥിതേയത്വം വഹിക്കുന്ന കൺവെഷന്റെ ചെയർമാൻ ആയി ജെറിൻ കുര്യാൻ പടപ്പമ്മാക്കിലിനെ തെരെഞ്ഞെടുത്തതായി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു . ഇത്തവണത്തെ കൺവെഷന്റെ തീം : “ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ !” എന്നതാണ് . ഈ കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും ,പൂർവികർ സംരക്ഷിച്ചു പകർന്നുനൽകിയ ക്നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമു റയിലേക്കു പകർന്നു നൽകുമെന്നും ഉറക്കെ പ്രഖാപിച്ചുകൊണ്ടു ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂറ്ട്ടീവ് കമ്മിറ്റി കൺവൻ ഷന്റെ വിജയത്തിനായി അക്ഷീണം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.

കൺവൻഷൻ രെജിസ്ട്രേഷൻ നേരത്തെ ചെയ്യുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചുട്ടുണ്ട്:
ഏർലി ബേർഡ് ” ബുക്കിംഗ് ചാർജ് ഇവയാണ്.

ഏർലി ബേർഡ് ഫാമിലി $1,399 , ഏർലി ബേർഡ് സിംഗിൾ $ 429

ഏർലി ബേർഡ് ഇളവുകൾ 2024, ജനുവരി 31 നു അർദ്ധ രാത്രിക്ക് അവസാനിക്കും .

അതിനുശേഷം ഫാമിലി $1,499 , സിംഗിൾ $529 .

ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തി കൺവൻഷൻ രെജിസ്ട്രേഷൻ നേരത്തെ തന്നെ ഉറപ്പുവരുത്തുവാൻ ശ്രമിക്കണമെന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിക്കുന്നു .

കൺവൻഷൻ രെജിസ്ട്രേഷൻ വെബ്സൈറ്റ് https://convention.kccna.com/

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം ഇലവുങ്കൽ ചെറിയാൻ മാണി (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പുന്നത്തുറ കണിയാലിൽ (തെക്കനാട്ടുപീടികയിൽ) മറിയാമ്മ ഉലഹന്നാൻ (100 ) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE