Breaking news

എം കെ സി എ യുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ, ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് കരോൾ യൂണിറ്റ് ഉള്ള വിവിധ ഏരിയകളിൽ നടത്തപ്പെട്ടു, വിവിധ പ്രദേശങ്ങൾ നടന്ന കരോളിൽ കുട്ടികളും  മുതിർന്നവരുംഉൾപ്പെടെ   മഞ്ഞും മഴയും മറന്ന് പങ്കെടുക്കുക ഉണ്ടായി, ജനപങ്കാളിത്തം കൊണ്ട്, ഈ വർഷത്തെ കരോൾ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തനതായ കൂട്ടായ്മയും ഐക്യവും വീണ്ടും വിളിച്ചോതുന്ന വിധത്തിൽ ആയിരുന്നു   എം കെ സിയുടെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ മുപ്പതാം തീയതി stockport  ൽ വച്ച് നടത്തപ്പെടും, കണ്ണിനും  കാതിനും   കുളിരേകുന്നനിരവധി പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങി വരുന്നു, എം കെ സി എ  കമ്മറ്റിയുടെ നേതൃത്വത്തിലാണ്  നടത്തപ്പെടുന്നത് എല്ലാ എം കെ സി എ   കുടുംബാഗംങ്ങളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിജോ കിഴക്കേ കാട്ടിൽ, സെക്രട്ടറി റോയ് മാത്യു, ട്രഷറർ തോമസ് കൂനാനിക്കൽ , എന്നിവർ അറിയിച്ചു                                                                                                                           

Facebook Comments

Read Previous

കരിപ്പാടം മാക്കീൽ ആലീസ്‌ സണ്ണി (63) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പൗരാണിക തനിമ ഒരുക്കി തെള്ളകം ചൈതന്യയില്‍ കാര്‍ഷിക മ്യൂസിയം