Breaking news

ന്യൂ ജേഴ്‌സിയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാർഥികൾ നടത്തിയ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി. രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ ക്ലാസുകൾ അലങ്കരിക്കുകയും തങ്ങളുടെ ക്രിസ്‌തുമസ്‌ സാന്ത ഫ്രണ്ടിന് സമ്മാനം കൈമാറുകയും ചെയ്‌തു. കുട്ടികളേവരും ഒരുമിച്ചു ആലപിച്ച കരോൾ ഗാനങ്ങൾ ഇടവക സമൂഹത്തിന്റെ പ്രശംസക്ക് പാത്രമായി.
മതബോധന സ്‌കൂൾ പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മതബോധന അദ്ധ്യാപകർ പരിപാടികൾ ക്രമീകരിച്ചു.

സിജോയ് പറപ്പള്ളിൽ

Facebook Comments

knanayapathram

Read Previous

കോട്ടയം: മാക്കീൽ ഗ്രേസി ജോസ് നിര്യാതയായി

Read Next

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു