Breaking news

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസ്റ്റർ റെജിന (90) നിര്യാതയായി

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ  സിസ്റ്റർ റെജിന (90)നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ നാളെ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  2.30 ന് തെള്ളകം101 കവലയിലുള്ള  അനുഗ്രഹമഠം ചാപ്പലിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതസംസ്കാരം നടത്തപ്പെടുന്നതുമാണ്. മൃതദേഹം നാളെ രാവിലെ 9-ന് അനുഗ്രഹമഠത്തിൽ കൊണ്ടുവരുന്നതാണ്. പരേത കുറുമുള്ളൂർ ഏറ്റുമാനൂർ എന്നിവിടങ്ങളിൽ അധ്യാപികയായും കുറുമുള്ളൂർ, എറണാകുളം  എന്നിവിടങ്ങളിൽ സുപ്പീരിയർ ആയും  കൈപ്പുഴ, അരീക്കര, വെള്ളൂർ, തെള്ളകം, നീണ്ടൂർ, നട്ടശ്ശേരി എന്നീ   ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഉഴവൂർ പയസ് മൗണ്ട് ഇടവക ചൊള്ളമ്പേൽ  പരേതരായ ഇട്ടിയവിര- മോനിക്ക ദമ്പതികളുടെ  മകളാണ്. സഹോദരങ്ങൾ കൊച്ചുമേരി (ലണ്ടൻ), പരേതരായ ഫാദർ സ്റ്റീഫൻ ചൊള്ളമ്പേൽ (മദ്രാസ്), സി. എ. ജോൺ, സി. ഐ. മാത്യു, സി. ഐ. ജോസഫ്.

Facebook Comments

Read Previous

നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചിക്കാഗോ തിരുഹൃദയ ദൈവാലയത്തിൽ ക്രിസ്‌തുമസ് ഒരുക്കധ്യാനം