കടുത്തുരുത്തി : കടുത്തുരുത്തി ഫൊറോനയില്‍ സേവനം ചെയ്യുന്ന ബഹു. വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും കൂടിവരവ് സഭാനവീകരണ വര്‍ഷത്തോടനുബന്ധിച്ച് ഞീഴൂര്‍ പള്ളിയില്‍വച്ചു നടത്തി. കൂടിവരവില്‍ അരുവിത്തുറ ഫെറോന പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ക്ലാസ്സെടുക്കുകയും ആരാധന നയിക്കുകയും ചെയ്തു.
നാം അയയ്ക്കപ്പെട്ടിരിക്കുന്ന ഇടങ്ങളില്‍ സുവിശേഷവചനം വിതയ്ക്കപ്പെടണം എന്ന് മാര്‍. മാത്യു മൂലക്കാട്ട് പിതാവ് സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അതിരൂപത പ്രവര്‍ത്തനങ്ങളെക്കുറിച്ചും സഭാ-സാമുദായിക വിഷയങ്ങളെപ്പറ്റിയുമു ള്ള ചോദ്യങ്ങള്‍ക്ക് അഭി.പിതാവ് മറുപടി പറഞ്ഞു. ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട് ഞീഴൂര്‍ പള്ളി വികാരി ഫാ. സജി മെത്താനത്ത് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി
Facebook Comments