

സാന്‍ഹൊസെ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കിഡ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഹെല്‍ത്ത്, വെല്‍നസ്, സേഫ്റ്റി, എന്നിവിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഡോ. സിമിലി പടിഞ്ഞാത്തും ജസ്നി മേനാംകുന്നേലും നവംബര്‍ 19 ന് രാവിലെ 11ന് സാന്‍ ഹൊസെ പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ക്ളാസുകള്‍ നയിക്കും. അന്നേ ദിവസം ഫയര്‍ എന്‍ജിന്‍െറ പ്രവര്‍ത്തനങ്ങളെ പറ്റിയും വിശദീകരിക്കും. കിഡ്സ് ക്ളബ് പ്രിന്‍സിപ്പല്‍ സുനു വിവിന്‍ ഓണശേരിലിന്‍െറ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്
Facebook Comments