

സ്വന്തം ലേഖകൻ
ഇന്ന് വൈകുന്നേരം ബക്കിങ്ഹാം പാലസിൽ വച്ച് ബ്രിട്ടീഷ് രാജാവ് ഇൻറർനാഷണൽ നേഴ്സസിന് വേണ്ടി ആദ്യമായി നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു ബ്രിട്ടനിലെ നേഴ്സുമാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് യു കെ കെ സി എ ബർമിംഗ്ഹാം യുണിറ്റ് മെമ്പറായ സ്മിത തോട്ടം . നേഴ്സിങ് രംഗത്തുള്ള പ്രവർത്തനങ്ങൾ മാനിച്ച് നോമിനേഷനിലൂടെയാണ് സ്മിതക്ക് ഗാർഡൻ പാർട്ടിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. സ്മിത ഇപ്പോൾ ബിർമിങ്ഹാമിൽ എമർജൻസി ഡിപ്പാർട്ട്മെമെന്റിൽ എ സി പി യായി ജോലി ചെയ്യുന്നു. നിലവിലെ യു കെ കെ സി വൈ എൽ ന്റെ നാഷണൽ ഡയറക്ടറാണ് സ്മിതാ തോട്ടം. അതോടൊപ്പം യുക്മയുടെ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചുവരുന്നു. സ്മിതയുടെ ഈ നേട്ടത്തിൽ ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
Facebook Comments