മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA
UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 51 യുണിറ്റുകളിലെയും കുട്ടികൾക്ക് സമുദായഅവബോധം പകർന്നു നൽകാനുള്ള ബൃഹത്തായ ചുമതലയാണ് UKKCA ഏറ്റെടുക്കുന്നത്. ക്രൈസ്തവവിശ്വാസത്തിന്റെയും, സമുദായചരിത്രത്തിന്റെയും അറിവുകളുടെ കെടാത്തിരികൾ ക്നാനായമക്കൾക്ക് പകർന്നേകി അവരെ ക്നാനായസമുദായത്തെകുറിച്ച് ബോധ്യമുള്ളവരാക്കുക എന്നതാണ് സമുദായബോധവൽക്കരണ ക്ലാസ്സുകൾ ലക്ഷ്യമിടുന്നത്. ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ ലളിതവും താൽപ്പര്യജനകവുമായ രീതിയിൽ പാഠ്യപദ്ധതികൾ ക്രമീകരിയ്ക്കുകയാണ്. UK യിലെ വിവിധഭാഗങ്ങളിൽ ചിതറിപ്പാർക്കുന്നക്നാനായസമൂഹത്തിലെ കുട്ടികളെ ഒരു ചരടിൽ കോർത്തിണക്കാൻ ഇതിലൂടെ സാധ്യമാവും. മുഴുവൻ ക്ലാസുകളിലേക്കുമുള്ള അധ്യാപകർ സജ്ജരായികഴിഞ്ഞു.ബൈബിൾ,ക്രൈസ്തവ വിശ്വാസം, ക്നാനായ സമുദായം എന്നി മേഖലകളിൽ കുട്ടികൾക്ക് അറിവുപകരുന്ന ഉദ്യമത്തിൽ യൂണിറ്റ് ഭാരവാഹികളുടെ സഹകരണം പ്രതീക്ഷിയ്ക്കുന്നു. ദൈവത്തിന്റെ അനുഗ്രഹീത ജനത്തെകുറിച്ചുള്ള വിവരങ്ങൾ പ്രവാസിനാട്ടിൽ ജീവിയ്ക്കുന്നു എന്നതിന്റെപേരിൽ മക്കൾക്ക് നഷ്ടമാവാതിരിയ്ക്കാൻ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ സഹായകമാവും.