Breaking news

സെ.‌മേരീസ്‌ CML യൂണിറ്റ് “ബൈബിൾ കയ്യെഴുത്തിന് തുടക്കം കുറിച്ചു.

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക
ഇടവകയിലെ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 തീയതി മുതൽ ബൈബിൾ കയ്യെഴുത്തിന്
ആരംഭം കുറിച്ചു.
ഓരോ ഞായറാഴ്ചത്തേയും സുവിശേഷഭാഗം മിഷൻ ലീഗ് കുട്ടികൾ വെള്ളപേപ്പറിൽ എഴുതി സി.സി.ഡി സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന മെയിൽ ബോക്സിൽ നിക്ഷേപിക്കുന്ന രീതിയിലാണ് ബൈബിൾ കയ്യെഴുത്ത് പദ്ധതി ക്രമീകരിച്ചിരിക്കുന്നത് . അധ്യാപകരുംക്ലാസ് ലീഡേഴ്സും ഒരോ കൈയെഴുത്തുപ്രതികൾ സമാഹരിച്ച് സംരക്ഷിക്കുകയും വർഷാവസാനം അത് പുസ്തകരൂപത്തിൽ ആക്കി മാറ്റുകയും ചെയ്യും.കുട്ടികൾ വിശുദ്ധ ഗ്രന്ഥം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനായി വിഭാവന ചെയ്തിരിക്കുന്ന ഈപദ്ധതിക്കു നല്ലപ്രതികാരണമാണ്കുട്ടികളുടെയുംമാതാപിതാക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നത്.
നല്ല കയ്യക്ഷരത്തോടെ എഴുതപ്പെടുന്ന കയ്യെഴുത്തുപ്രതികൾക്ക് വർഷാവസാനം സമ്മാനത്തിനു അർഹരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു .കൂടാതെ ബൈബിൾ കയ്യെഴുത്ത് പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് ഓരോ മാസവും നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും .
 സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ. ഒ)
Facebook Comments

Read Previous

ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നൽകി

Read Next

സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം നടത്തി