Breaking news

MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തോലിക് അസോസിയേഷൻ MKCA യുടെ നേതൃത്വത്തിൽ സ്വിറ്റസർലണ്ടിലേക്കു അഞ്ച് ദിവസം നടത്തിയ ട്രിപ്പിൽ വളരെയധികം ചിരിച്ചും കളിച്ചും ആർത്തുല്ലസിച്ചും ബന്ധങ്ങൾ കൂട്ടി ഉറപ്പിച്ചും പര്യവസാനിച്ചു .ഒക്ടോബർ ഇരുമ്പത്തിരണ്ടിനു ആരംഭിച്ച യാത്ര ഫ്രാൻസ് ,ജർമ്മനി ,ബെൽജിയം എന്നീ രാജ്യങ്ങളിലെ വിവിധ കാഴ്ചകൾ കണ്ടു സ്വിറ്റസർലണ്ടിൽ എത്തിച്ചേർന്നു .അവിടെയുള്ള Jungfraujoch (Top of Europe ) ,Titlis Mountain ,Kursaal park ,Lucerne ,Reinfalls,എന്നിവ കാണുവാൻ സാധിച്ചു.10,000 ഫീറ്റ് കൊടുമുടിയിൽ മൈനസ് എട്ട്‌ ഡിഗ്രിയിൽ ക്നാനായ തനിമ കോരിത്തരിപ്പിക്കുന്ന മാർത്തോമൻ പാട്ടുകളും നടവിളികളും പർവ്വതത്തിന്റെ മുകളിൽആലപിച്ചു.നല്ല രീതിയിലുള്ള ഫുഡും താമസ സൗകര്യവും ജനങ്ങളെ സംതൃപ്തരാക്കി .ഇതുപോലെ ഇനിയും വരുംകാലങ്ങളിൽ ട്രിപ്പുകൾ വേണമെന്ന് നിരവധി ആളുകൾ ആവശ്യപ്പെട്ടു .MKCA യുടെ ഈ പ്രാവശ്യത്തെ കമ്മിറ്റി ആണ് ഇതിനു നേതൃത്ത്വം നൽകിയത്                                                                                                                                                                               

Facebook Comments

knanayapathram

Read Previous

കോട്ടയം എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ ഷീനാ റെജി (44) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നൽകി