
കോട്ടയം: കെ.സി.വൈ.എൽ സംഘടനയുടെ 2022-23 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കലാമത്സരം കോട്ടയം BCM കോളേജിൽ വെച്ച് ഇടയ്ക്കാട്ട് ഫൊറോനയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. മലബാറിൽ നിന്ന് ഉൾപ്പെടെ 7 ഫൊറോനകളിൽ നിന്നായി 150 ഓളം യുവജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഫൊറോനതലത്തിൽ ചുങ്കം, കൈപ്പുഴ ഫറോനകൾ യഥാക്രമം ഒന്നും, രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കുകയും കിടങ്ങൂർ,ഉഴവൂർ ഫൊറോനകൾ മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. യൂണിറ്റ് തലത്തിൽ കരിങ്കുന്നം, ചുങ്കം, ഉഴവൂർ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തുടർന്ന് നടന്ന സമാപന സമ്മേളനവും,സമ്മാനദാന ചടങ്ങും കോട്ടയം അതിരൂപത ചാൻസിലറും ഇടയ്ക്കാട്ട് ഫൊറോന വികാരിയുമായ ഫാ. ജോൺ ചേന്നാകുഴി ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ.ലിബിൻ ജോസ് പാറയിൽ അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. മത്സര വിജയികൾക്ക് കെ.സി.വൈ.എൽ ഇടയ്ക്കാട്ട് ഫൊറോന ചാപ്ലയിൻ ഫാ. ജിതിൻ വല്ലാർകാട്ടിൽ അതിരൂപത വൈസ് പ്രസിഡന്റ് ജെറിൻ ജോയി പാറാണിയിൽ, സെക്രട്ടറി ഷാരു സോജൻ കൊല്ലാറേട്ട്, ജോയിൻ സെക്രട്ടറി അലീന ലുമോൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.വൈ.എൽ അതിരൂപതാ സമിതി അംഗങ്ങൾ, കെ.സി.വൈ.എൽ സിൻഡിക്കേറ്റ് അംഗങ്ങൾ, KCYL ഇടയ്ക്കാട്ട് ഫൊറോനാ പ്രസിഡന്റ് അമൽ സണ്ണി, ഡയറക്ടർ ജോസ് കുട്ടി താളിവേലിൽ ഉൾപ്പെടെയുള്ള എല്ലാ ഇടയ്ക്കാട്ട് ഫൊറോന അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.