
കൂടല്ലൂർ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് തോമസ് വടുതല അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. പള്ളി വികാരി റവ:ഫാദർ : ജോസ് പൂതൃക്കയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി. ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കർഷക ഫോറം അതിരൂപത ചെയർമാൻ എം.സി.കുര്യാക്കോസ് വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. കെ.സി.സി. ഫൊറോന പ്രസിഡന്റ് അഡ്വ: ഷൈബി അലക്സ് , ഫൊറോന പ്രതിനിഥി ജോസ് തടത്തിൽ, കർഷക ഫോറം കിടങ്ങൂർ ഫൊറോനകൺവീനർ ജോൺ മാവേലി എന്നിവർ ആശംസ പ്രസംഗo നടത്തി. സമ്മേളനത്തിൽ വച്ച് കൂടല്ലൂർ ഇടവകയിൽപ്പെട്ട പതിനെട്ട് മുതിർന്ന കർഷകരെ ഷാൾ അണിയിച്ച് ആദരിച്ചു. കർഷക ഫൊറം യൂണിറ്റ് കൺവീനർ സജി കരോട്ട് പണ്ടാര കണ്ടത്തിൽ സ്വാഗതവും, കെ.സി.സി. യൂണിറ്റ് ട്രഷറർ ബേബി കുളഞ്ഞിയിൽ കൃതജ്ഞതയും പറഞ്ഞു.