Breaking news

യുകെ കെ സി ഡബ്ലിയു എഫിന്റെ നാലാമത് വാർഷികത്തിനു തിരശ്ശീല വീണപ്പോൾ മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി ക്നാനായ മഹിളാരത്നം

Mrs Preethy Jomon
UKKCWF Secretary

സമുദായത്തെയും സഭയെയും ഒരേ തട്ടിൽ ചേർത്തുപിടിച്ചുകൊണ്ട് യുകെ കെ സി ഡബ്ലിയു  എഫിന്റെ നാലാമത് വാർഷികാഘോഷങ്ങൾ സ്റ്റോക്ക് ഓൺ ട്രെൻഡിലെ സതർലാൻഡ് ഹാളിൽ അരങ്ങേറിയപ്പോൾ യുകെയിലെ ക്നാനായ കുടുംബിനികൾ മഴയും തണുപ്പും വകവയ്ക്കാതെ ഒഴുകിയെത്തുകയായിരുന്നു.  രക്തം രക്തത്തോട് ചേർന്നതിന്റെ സന്തോഷവും, ക്നാനായ പാട്ടിന്റെ ഈരടികളും നടവിളികളും എല്ലാം ചേർന്നപ്പോൾ ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു. ആ സന്തോഷത്തിന്റെ അലയടികൾ സതർലാൻഡ് ഹോളിന്റെ ഭിത്തികളിൽ പ്രതിധ്വനിച്ചതിൽ അതിശയിക്കാൻ ഒന്നുമില്ല. ക്നാനായ തനിമ വിളിച്ചോതിക്കൊണ്ട് ദൈവവിശ്വാസത്തിൽ അടിയുറച്ച് തങ്ങളുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച് വരും തലമുറയ്ക്ക് പ്രചോദനം നൽകിയ ഈ സമ്മേളനത്തിലൂടെ യുകെ കെ സി ഡബ്ലിയു എഫിന്റെ ചരിത്രത്തിലേക്ക് ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടു.

വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയിൽ ഫാദർ ഷഞ്ജു കൊച്ചു പറമ്പിൽ,ഫാദർ മാത്യു വലിയ പുത്തൻപുരയിൽ,ഫാദർ  ജോഷി കൂട്ടുങ്കൽ, ഫാദർ അജുബ് തോട്ടനാനിയിൽ എന്നിവർ  സഹകാർമികരായിരുന്നു.


ദിവ്യബലിയെ തുടർന്ന് BCM College Retd Professor  & Legion of mary president of Kottayam  Archdiocese –  Prof  Mrs Latha Makkil നടത്തിയ വിജ്ഞാനപ്രദവും ബൈബിൾ അധിഷ്ഠിതവുമായ മോട്ടിവേഷണൽ ടോക്ക്  ക്നാനായ സ്ത്രീകൾ നിറ കൈകളോടെ ഏറ്റെടുത്തു. എല്ലാവരെയും  -പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക്- എത്തിക്കുന്നതിനുള്ള ഒരു നല്ല വഴികാട്ടിയായി പ്രൊഫസർ ലത സംസാരിച്ചപ്പോൾ അതിലൂടെ പരിശുദ്ധ അമ്മയോടുള്ള സ്നേഹവും ഭക്തിയും  വളർത്തേണ്ടതിന്റെ ആവശ്യകത സ്ത്രീകൾക്ക് മനസ്സിലാക്കി കൊടുത്തു.
ഈശ്വര പ്രാർത്ഥനയോടെ  തുടങ്ങിയ പൊതുസമ്മേളനത്തിൽ Mrs Unni  Jomon നടത്തിയ ഇൻട്രൊഡക്ഷൻ സ്പീച്ചിനെ തുടർന്ന്  സെക്രട്ടറി  Mrs Preethy Jomon എല്ലാവരെയും സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു. പിന്നീട്
Chairperson Mrs Salina  Sajeev ന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥികൾ ചേർന്ന്  മനാറ വിളക്ക് തെളിയിച്ച് ഔദ്യോഗിക ഉദ്ഘാടനം നടത്തി. Fr Saji Malayilputhenpurayil ന്റെ അനുഗ്രഹ പ്രഭാഷണത്തിനു ശേഷം വിശിഷ്ടാതിഥികളായ Prof Latha Makkil, Ukkca president Mr Siby Kandathil, മുൻ മേയർ Mr Tom Aditya, Stock on trent unit president   Mr Sonly James, Ukkcyl president  Jiya Jijo  എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. Mrs Laiby Jai നടത്തിയ നന്ദി പ്രകാശനത്തിനുശേഷം വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
UKKCWF ന്റെ ചരിത്രത്തിൽ ആദ്യമായി നടത്തിയ മഹിളാരത്നം അവാർഡ് കോമ്പറ്റീഷന് നേതൃത്വം നൽകിയത് Mrs Laiby Jai, Mrs Darly Tomy എന്നിവരാണ്. ഇതിൽ ഒന്നിനൊന്ന് മാറ്റുരയ്ക്കുന്ന പോർട്ട്ഫോളിയോയുമായി രംഗത്തുവന്നത് ഏഴ് ക്നാനായ യുവതികളാണ്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ പാടവം തെളിയിച്ച സ്ത്രീകളെ യൂണിറ്റുകളിൽ നിന്നും തന്നിരിക്കുന്ന  നോമിനേഷനുകളിൽ നിന്ന്  കണ്ടെത്തുവാൻ,ഇതിന് ചുക്കാൻ വഹിച്ച കമ്മിറ്റിക്ക്  വളരെ കഷ്ടപ്പെടേണ്ടി വന്നു. ക്നാനായ മഹിളാ രത്നമായി മാഞ്ചസ്റ്ററിൽ നിന്നുള്ള  Mrs Sherry Baby തെരഞ്ഞെടുക്കപ്പെട്ടപ്പോൾ,ഫസ്റ്റ് റണ്ണറപ്പായി ഈസ്റ്റ്‌ ലണ്ടൻ യൂണിറ്റിൽ നിന്നുള്ള  Mrs Lizy Tomy, സെക്കൻഡ് റണ്ണറപ്പ്  ആയി സ്വിണ്ടൻ  യൂണിറ്റിൽ നിന്നുള്ള Mrs Tessy അജി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ വിവാഹ ജീവിതത്തിന്റെ 25 വർഷം പിന്നിട്ട ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ച ചടങ്ങും ഒരു വേറിട്ട അനുഭവമായിരുന്നു. തങ്ങളുടെ കുടുംബ ജീവിതത്തിന്റെ വിജയ രഹസ്യങ്ങൾ പലരും അവിടെ പങ്കുവെച്ചു. Mrs Unni Jomon, Mrs Jaicy Jose, Mrs Suja Soymon, Mrs Shalu Lobo എന്നിവരാണ് ഇതിനു ചുക്കാൻ പിടിച്ചവർ.
കലാഭവൻ നൈസിന്റെ കൊറിയോഗ്രാഫിയിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ ചേർന്ന് നടത്തിയ വെൽക്കം ഡാൻസ് ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.
സ്ത്രീകൾ  ഒന്നിനും പിന്നിലല്ല എന്ന് തെളിയിച്ചു കൊണ്ട്   Gloucestershire unit ലെ സ്ത്രീകൾ നടത്തിയ ചെണ്ടമേളം വളരെ മികവുറ്റതായിരുന്നു. ക്നാനായക്കാരുടെ തനത് കലയായ മാർഗംകളി, പുരാതന പാട്ട്,എന്നിവയും കൂടാതെ സിനിമാറ്റിക് ഡാൻസ്, കൈകൊട്ടിക്കളി,ഫ്യൂഷൻ ഡാൻസ്, ഡുവറ്റ് സോങ്സ്, കോമഡി സ്കിറ്റ്, തുടങ്ങി ഒന്നിനൊന്നു മെച്ചമായ കലാപരിപാടികളിൽ ക്നാനായ സ്ത്രീകൾ കയ്യും മെയ്യും മറന്ന് തകർത്താടി. അതിനുശേഷം നടന്ന ലൈവ് ഡിജെയിൽ പ്രായഭേദമെന്യേ സ്ത്രീകൾ നൃത്തച്ചുവടുകൾ വച്ചപ്പോൾ സദർലാൻഡ് ഹോളും പരിസരവും ആവേശത്തിരകളിലാറാടുകയായിരുന്നു തുടക്കം മുതൽ അവസാനം വരെ മികവുറ്റതും ഊർജ്ജസ്വലവുമായ സംസാര പാടവത്തിലൂടെ സദസിനെ കയ്യിലെടുക്കാൻ ആങ്കറിങ് ചെയ്ത East London  യുണിറ്റിലെ Mrs Swapna Sam നും Edinburgh   യൂണിറ്റിലെ
Mrs Jaiby Anil നും അനായാസം സാധിച്ചു.
ഈ പ്രോഗ്രാമിന്റെ വിജയത്തിനായി സാമ്പത്തിക സഹായം ചെയ്ത എല്ലാ സ്പോൺസേഴ്സിനെയും നന്ദിയോടെ ഓർക്കുന്നു.
എല്ലാവർക്കും നൽകിയ സ്വാദിഷ്ടമായ 3  course  meal ഈ കമ്മിറ്റിയുടെ എടുത്തുപറയേണ്ട ഒന്നായിരുന്നു. ഇതിൽ നിന്നുൾകൊണ്ട ഊർജവും സന്തോഷവും ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള പുതു പുത്തൻ ആശയങ്ങളുമായി അടുത്തവർഷം വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ രാത്രി 9 മണിയോടെ യു കെ സി ഡബ്ല്യൂ എഫ് നാലാമത് വാർഷിക സമ്മേളനത്തിന് തിരശ്ശീല വീണു.
Mrs Salina Sajeev, Mrs Preethy Jomon, Mrs Laiby Jai, Mrs Unni Jomon, Mrs Jaicy Jose, Mrs Suja Soy mon, Mrs Darly Tomy, Mrs Shalu Lobo എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

 

Facebook Comments

knanayapathram

Read Previous

കരിപ്പാടം ത്രീണി നിലയം (ചിത്തിരമഗലം) ജോൺ തോമസ് (71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചാമക്കാല കല്ലിടുക്കിൽ ലിജി തോമസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE