Breaking news

വൈവിധ്യമാർന്ന ക്നാനായ മാമാങ്കം അറ്റ്ലാന്റയിൽ ഒക്ടോബർ 14 ന്

തോമസ് കല്ലടാന്തിയിൽ PRO

അറ്റ്ലാന്റാ: അമേരിക്കയിൽ സഭയും സമുദായവും ഒന്നിച്ചു പോകുവാൻ സാധിക്കുമെന്ന് കാണിച്ചു കൊടുത്ത KCAG യുടെ 24 )o വാർഷികവും, ക്നാനായ നൈറ്റും, അവാർഡ് നൈറ്റും ഒക്ടോബർ 14 ന്. KCAG യുടെ 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വ്യത്യസ്തമായ പരിപാടികൾ അണിനിരത്തികൊണ്ടു തകൃതമായി ഒരുക്കങ്ങൾ നടക്കുന്നതായി ഇതിനു ചുക്കാൻ പിടിക്കുന്ന വൈസ് പ്രസിഡന്റ് ടോമി വാലിച്ചിറയും, സെക്രട്ടറി ബിജു വെള്ളപ്പള്ളിക്കുഴിയും അറിയിച്ചു.

ഒക്ടോബർ 14 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ചെണ്ടമേളത്തോടും, മുത്തുകുടകളോടും, തലപൊലികളോടും ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യ അതിഥിയായി KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട്

സന്നിഹിതനായിരിക്കും. പുതിയതായി ചാർജ് എടുത്ത ഹോളി ഫാമിലി ക്നാനായ ഇടവക വികാരി, ഫാദർ ജോസഫ് തോമസ് ചിറപ്പുറത്തിനെ സ്വാഗതം ചെയ്യുന്നോടപ്പം, കഴിഞ്ഞ 24 വർഷമായി അറ്റ്ലാന്റാ ക്നാനായ സമുദായത്തിന് നേതൃത്വം കൊടുത്ത പ്രസിഡൻറ്മാരെ ആദരിക്കുകയും ചെയ്യുന്നതായിരിക്കും.

എന്റർടൈൻമെന്റ് കോ ഓർഡിനേറ്റർ ആയ പൗർണമി വെങ്ങാലിൽ, സീന കുടിലിൽ, ജ്യോതി എർനിക്കൽ, സാന്ദ്ര വെങ്ങാലിൽ, ലിന്റാ ജാക്സൺ, ലിബി ടോമി, മിനി അത്തിമറ്റത്തിൽ, സിനി മണപ്പാട്ടു, ജെയിംസ് കല്ലറക്കാനിയിൽ എന്നിവരുടെ സഹകരണത്തോടെ അതിമനോഹരമായ കലാപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. ചിന്നു ഉപ്പൂട്ടിലിന്റെ നേതൃത്തിലുള്ള KCYL ഫാഷൻ ഷോയും, ഫെനു കണ്ണാമ്പടത്തിൽ നേതൃത്തിലുള്ള യുവജനവേദിയുടെ അടിപൊളി ഫ്യൂഷൻ ഡാൻസും ക്നാനായ മാമാങ്കത്തിന് മാറ്റ് കൂട്ടും.

പരിപാടികള്ക്ക് നേതൃത്വം നൽകുവാൻ ബിജു അയ്യംകുഴക്കൽ, ദീപക് മുണ്ടുപാലത്തിങ്കൽ, ശാന്തമ്മ പുല്ലഴിയിൽ, തോമസ് വെള്ളാപ്പള്ളി, സാബു ചെമ്മലകുഴി, ജെയിൻ കൊട്ടിയാനിക്കൽ, ഷിബു കാരിക്കൽ, ലിസി കാപറമ്പിൽ എന്നിവർ മുൻ നിരയിൽ നിന്ന് കഠിനാദ്വനം ചെയ്തു വരുന്നു.

KCAG യുടെ നന്മയും, പുരോഗതിയും, ക്നാനായ സമുദായത്തോടുള്ള സ്നേഹവും മനസ്സിൽ എന്നും കൊണ്ടുനടക്കുന്ന ചക്കാലപടവിൽ ലൂക്കോസ്, ഈ അസുലഭ പരിപാടിക്ക് മെഗാ സ്പോണ്സറായി മുന്നോട്ടു വന്നതിൽ പ്രസിഡന്റ് ഡോമിനിക് ചാക്കോനാൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഏവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീഷിക്കുന്നു.

 

God is Love!
Thomas Kalladan
Atlanta, GA, USA.

Facebook Comments

knanayapathram

Read Previous

കൈപ്പുഴ പാലത്തുരുത്ത് പോളപ്രായില്‍ ഏലിയാമ്മ സൈമണ്‍ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

അറുനൂറ്റിമംഗലം പുത്തന്‍കുടിലില്‍ മത്തായി P.O. (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE