Breaking news

കരിങ്കുന്നം സെൻറ് അഗസ്റ്റിൻസിൽ ബഹിരാകാശ വാരാഘോഷം നടത്തി.

കരിങ്കുന്നം .ഹയർസെക്കൻഡറി സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആർ ഒ യുമായി ചേർന്ന് ബഹിരാകാശ വാരം ആചരിച്ചു.ഐഎസ്ആർഒ ശാസ്ത്രജ്ഞനും എസ്എൽവി പ്രൊജക്റ്റ് സെക്ഷൻ മേധാവിയുമായ സുജോ കെ ജോസഫ് വിദ്യാർത്ഥികളുമായി സംവദിച്ചു. ഇടുക്കി ജില്ലയിലെയും കോട്ടയം അതിരൂപതയിലെ യും വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ കെ തോമസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ അലക്സ് ഒലിക്കര അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സിസ്റ്റർ റിൻസി , ഹെഡ്മാസ്റ്റർ ബിനുമോൻ ജോസഫ് , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. സ്വപ്ന ജോയൽ , പി.ടി.എ.പ്രസിസ്റ് ശ്രീ. ജോസ് കളരിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭൗതിക ശാസ്ത്ര വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.

 

Facebook Comments

knanayapathram

Read Previous

തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി

Read Next

നേതൃസംഗമവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി