Breaking news

ചെമഞ്ഞകൊടി പാറി ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ന്യൂ ജേഴ്‌സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ ആവേശഭരിതമായ തുടക്കം. ന്യൂ ജേഴ്‌സിയിലെ ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ 2023 – 2024 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്‌തു. പുതിയ ഭാരവാഹികളായി ആൻലിയാ കൊളങ്ങായിൽ (പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (വൈസ് പ്രസിഡന്റ്), അലീഷാ പോളപ്രയിൽ (സെക്രട്ടറി), സൈമൺ കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), സിജോയ് പറപ്പള്ളിൽ (വൈസ് ഡയറക്ടർ), ജൂബി പോളപ്രായിൽ (ഓർഗനൈസർ), ആൻമരിയാ കൊളങ്ങായിൽ (ജോയിന്റ് ഓർഗനൈസർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ശുശ്രുഷ ഏറ്റെടുത്തു.

Facebook Comments

knanayapathram

Read Previous

ഒത്തു ചേരലിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒക്ടോബർ 14 ലെ ക്നാനായ വനിതാ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുഖ്യാതിഥിയായി പ്രൊഫ: ലതാ മാക്കിലും, ആശംസകൾ നേരാൻ മേയർ ടോം ആദിത്യയും

Read Next

തൊടുപുഴ നടുക്കണ്ടം കലാപ്പിള്ളിൽ ഡോണ ജിബു യുകെ യില്‍ നിര്യാതയായി