
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
UK യിലെ ക്‌നാനായ വനിതകൾ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വാർഷിക ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. ഒക്ടോബർ 14 ന് സ്റ്റോക്ക് ഓൺ ട്രൻഡിലെ സതർലൻഡ് ക്ലബ്ബാണ് വനിതാഫോറത്തിന്റെ നാലാമത് വാർഷികാഘോഷത്തിന് വേദിയാവുന്നത്.UKKCA കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ക്നാനായ യുവജനങ്ങളുടെ സ്വാഗതനൃത്തം പോലെ,വിവിധയൂണിറ്റിലെ വനിതകൾ ഒഴുകിയെത്തി സംഗമിയ്ക്കുന്ന സ്വാഗത നൃത്തം, UKയിലെ അറിയപ്പെടുന്ന, അനുഗ്രഹീത വനിതാ ഗായകർ ഒത്തുചേർന്നൊരുക്കുന്ന പുരാതനപ്പാട്ടുകൾ, വിവിധയൂണിറ്റുകളിലെ വ്യത്യസ്തതയാർന്ന കലാപരിപാടികൾ, ശിങ്കാരിമേളം,ഡി ജെ, ഒക്കെയായി ഉത്സവപ്രതീതിയുമായി ആഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന സുന്ദരസുദിനം ക്നാനായ വനിതകൾകേക്കാൻ UK ക്നാനായ കാത്തലിക്ക് വനിതാ ഫോറത്തിന്റെ ഭാരവാഹികൾ നാളുകളായി പരിശ്രമിച്ച് വരികയാണ്.പ്രൊഫ ലതാ മാക്കിലാണ് വനിതാ ഫോറം വാർഷികാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്നത്.ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജിലെ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫ തോമസ്കുട്ടി വടത്തലയുടെ ഭാര്യയും, കോട്ടയം ബിസിഎം കോളജിലെ മുൻ ഫിസിക്സ് പ്രൊഫസറുമായിരുന്നു ശ്രീമതി ലതാ മാക്കീൽ.നീണ്ട 34 വർഷങ്ങൾ ബി സി എം കോളേജിൽ അധ്യാപികയായിരുന്ന ലതാ മാക്കിൽ ഇപ്പോൾ കോട്ടയം അതിരൂപതയിലെ ലീജിയൻ ഓഫ് മേരീ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.കോട്ടയം രൂപതയിലെ ക്നാനായ കാത്തലിക്ക് വുമൺസ് അസോസിയേഷന്റെ സ്ഥാപകപ്രസിഡന്റായ ലീല ജയിംസ് മാക്കീലിന്റെ മകളാണ് പ്രൊഫ ലത മാക്കീൽ.ബ്രിട്ടീഷ് രാഷ്ട്രിയത്തിലെ ദക്ഷിണേന്ത്യയുടെ സ്വരമായ ടോം ആദിത്യയാണ് മറ്റാരു വിശിഷ്ടാതിഥി. ലണ്ടൻ മെട്രോ റീജിയനു വെളിയിൽ ഇൻഡ്യൻ വംശജരിൽ നിന്ന് ആദ്യമായി മേയർ സ്ഥാനത്തെത്തിയ മേയർ ടോം ആദിത്യ,UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങൾ, UKKCYL കേന്ദ്ര കമ്മറ്റി ഭാരവാഹികൾ, സ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ-കലാ രംഗങ്ങളിൽ മികവുതെളിയിച്ച് മാതൃകയായ വനിതകളെ ആഘോഷ വേദിയിൽ ആദരിയ്ക്കുന്നതാണ്. അർഹരായവർ യൂണിറ്റ് ഭാരവാഹികളിലൂടെ വുമൺസ് ഫോറം ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിവാഹവാർഷികത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ച ദമ്പതികളെയും ആദരിയ്ക്കുന്നതാണ്.UKKCWF ഭാരവാഹികളായ സെലീന സജീവ്, പ്രീതി ജോമോൻ, ലൈബി ജയ്, ഉണ്ണി ജോമോൻ, ജയ്സി ജോസ്, സുജ സോയിമോൻ, ഡാർലി ടോമി, ശാലു ലോബോ എന്നിവർ വാർഷികാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു
Facebook Comments