Breaking news

പശ്ചിമഘട്ടത്തില്‍ നിന്നു പുതിയ ഇനം ചിതലുകളെ കണ്ടെത്തിയ സംഘത്തിൽ ക്നാനായ ഗവേഷണ വിദ്യാർത്ഥിയും .

കടുത്തുരുത്തി: പശ്ചിമഘട്ടത്തില്‍ നിന്നു പുതിയ ഇനം ചിതലുകളെ കണ്ടെത്തി. കോട്ടയം സി.എം.എസ് കോളജ് ജന്തുശാസ്ത്രം വിഭാഗം അധ്യാപകനും ഗവേഷകനുമായ ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍, ഗവേഷണ വിദ്യാര്‍ത്ഥിയായ എഡ്വിന്‍ ജോസഫും സംഘവുമാണു പശ്ചിമഘട്ട പ്രദേശമായ കോരുത്തോട് ഭാഗത്തു നിന്നു പുതിയ ചിതലുകളെ കണ്ടെത്തിയത്. പ്രോറൈനോ ടെര്‍മസ് കോട്ടയം എന്നാണു പുതിയ ചിതലുകള്‍ക്കു പേരിട്ടിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണു ലോകത്ത് ഈ വിഭാഗത്തില്‍ പെട്ട പുതിയ ഇനം ചിതലിനെ കണ്ടെത്തുന്നത്.
ഇവയെപ്പറ്റിയുള്ള പഠനവിവരങ്ങള്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ ഇന്‍സെക്റ്റ് സയന്‍സ് എന്ന രാജ്യാന്തര ശാസ്ത്ര മാഗസിനില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
റൈനോടെര്‍മറ്റഡേ (ഞവശിീലേൃാശശേറമല)കുടുംബത്തില്‍ പെടുന്ന അത്യപൂര്‍വമായ ഇനമാണു പ്രോറൈനോടെര്‍മസ്. മുന്നൂറിലേറെ ഇനം ചിതലുകള്‍ ഇന്ത്യയിലുണ്ട്.
കടുത്തുരുത്തി ഇടവക പട്ടിയാലയില്‍ പി. യു ജോസഫിന്റെയും ലൗലി തോമസിന്റെയും മകനാണു ഗവേഷണ വിദ്യാര്‍ത്ഥിയായ എഡ്വിന്‍ ജോസഫ്. +2 കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നിന്നു പാസ്സായ എഡ്വിന്‍ ഡിഗ്രി സി.എം.എസ്. കോളജിലും പി.ജിയും എംഫില്ലും ചെന്നൈ ലയോള കോളജിലും പഠിച്ചു. ഇപ്പോള്‍ സി.എം.എസില്‍ പി.എച്ച്.ഡി ചെയ്യുന്നു.

Facebook Comments

Read Previous

മ്രാല ക്നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു.

Read Next

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു