
മ്രാല : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ മ്രാല ക്നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു. ബോബന്‍ ഫിലിപ്പിന്‍്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്‍്റ് തൂഫാന്‍ തോമസ് ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിജി പല്ളോനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി.കുര്യാക്കോസ്, കര്‍ഷക ഫോറം ചുങ്കം ഫോറോന കണ്‍വീനര്‍ ഭായി മാത്യു കറുത്തേടം എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി യൂണിററ്റ് സെക്രട്ടറി സണ്ണി പച്ചിക്കര സ്വാഗതവും കര്‍ഷക ക്ളബ്ബ് യൂണിററ്റ് കണ്‍വീനര്‍ ജോമോന്‍ നടുക്കണ്ടത്തില്‍ കൃതജ്ഞതയും പറഞ്ഞു
Facebook Comments