Breaking news

മലയാളി സോഷ്യൽ വർക്കേഴ്സിന് പരിശീലന പരിപാടിയുമായി UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം

UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ നടത്തുന്ന സോഷ്യൽ വർക്ക് നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായ അഞ്ചാമത് ‘Continuing Professional Development’ (CPD) പരിശീലനം, ഒക്ടോബർ 10ന് ചൊവ്വാഴ്ച UK സമയം രാത്രി 7 മണിക്ക് നടക്കുന്നതായിരിക്കും. UK യിൽ സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ വ്യക്തികളാണ് UKMSW Forum നടത്തിവരുന്ന CPD പരിശീലന പരിപാടികളിൽ സോഷ്യൽ വർക്കേഴ്സ്, ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പരിശീലനം നൽകുന്നത്. ഈ വരുന്ന CPD സെഷനിൽ UK സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും മുതൽക്കൂട്ടാകുന്ന ‘The Social Work England Membership and Renewal Requirements’ എന്ന സുപ്രധാന വിഷയമാണ് കൈകാര്യം ചെയ്യുന്നത്. Social Work England (SWE) പ്രതിനിധി പങ്കെടുക്കുന്ന പരിപാടിയിൽ പ്രസ്തുത വിഷയത്തെ സംബന്ധിച്ചുള്ള സംശയങ്ങളുടെ ചർച്ചയുമുണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയിൽ താൽപ്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കേണ്ടതാണ്. ഓൺലൈൻ CPD session പൂർണമായി പങ്കെടുക്കുന്നവർക്ക് UKMSW Forum Certificateകൾ ലഭിക്കുന്നതാണ്. ഈ CPD സെഷൻ UKയിലെ സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ മികച്ചൊരവസരമായിരിക്കും എന്ന് UKMSW Forum അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ ukmsw1@gmail.com യിലൂടെ സമീപിക്കുക. Thomas Thundiyil Joseph Chairperson  UKMSW Forum CPD റെജിസ്ട്രേഷൻ ലിങ്ക് :  https://forms.gle/QCMkfyyQNNzFFoRg6

Facebook Comments

knanayapathram

Read Previous

ഓമല്ലൂര്‍ പുളിനില്‍ക്കുംപറമ്പില്‍ (കൊണ്ടാടിയേല്‍) ഷാജി ചാക്കോ (54) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

തുടര്‍ തയ്യല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു