കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം “ഒരുമയിൽ ഒരോണനിലാവ് 2023” എന്ന പേരിൽ 08-09-2023-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് ശ്രീ സെമി ചാവറാട്ടിന്റെ അദ്ധ്യക്ഷതയിൽ, Rev. FR. Severios Thomas ഉദ്ഘാടനം ചെയ്തു. ഓണപാട്ട് മത്സരത്തോട് കൂടി തുടങ്ങിയ പ്രോഗ്രാമിൽ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും, മാജിക് ഷോയും,Rev. Fr സെവേറിയോസ് തോമസിന്റെ മ്യൂസിക് ഷോയും പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി. ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി ശ്രീ ബൈജു തേവർകാട്ടുകുന്നേൽ സ്വാഗതവും, ട്രഷറർ ടോംസൺ ജോസ് നന്ദിയും അർപ്പിച്ചു. Rev. Fr. പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM CAP, Rev. Fr. ജിജോ തോമസ് OFM CAP, Rev. Fr ലിജോ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.