Breaking news

കെ സി സി ഒ യുടെ ആഭിമുഖ്യത്തിൽ ഗോത്രപിതാവായ ക്നായ് തോമയുടെ ഛായാചിത്രം ഓഷ്യാനയിലെ എല്ലാ കനാനായ കുടുംബങ്ങളിലേക്കും…

ഷോജോ തെക്കേവാലയിൽ
(  കെ സി സി  ഒ  സെക്രട്ടറി)

വിശുദ്ധ പത്താം പീയൂസ് മാർപാപ്പ 1911 ഓഗസ്റ്റ് 29 ആം തീയതി കോട്ടയം രൂപത സ്ഥാപിച്ചതിനെ അനുസ്മരിക്കുന്നതിന്  ഓഗസ്റ്റ് 29 ന്  ലോകമെമ്പാടുമുള്ള ക്നാനായ  കത്തോലിക്കർ “അതിരൂപതാദിനം” മായിട്ട് ആചരിക്കുകയാണല്ലോ. അന്നേദിവസം” KNA DAY” ആയിട്ട് ആഘോഷിക്കുന്ന പതിവ്  ഓഷ്യാനയിലെ ക്നാനായ കാർക്കിടയിൽ നിലവിലുള്ളതാണല്ലോ.”KNA DAY” എന്ന ആശയം ആദ്യമായി ഉടലെടുത്തത് ഓഷ്യാനയിലെ യുവജനങ്ങൾക്കിടയിൽ ആണ്, ആ ആശയത്തെ അതിരൂപത നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതും ലോക ക്നാനായ ജനതയ്ക്ക് സംഭാവന ചെയ്തതും  കെ സി സി ഒ എന്ന നമ്മുടെ സംഘടനയാണ്  എന്ന് അഭിമാനപുരസരം സ്മരിക്കാം. അതുപോലെതന്നെ കെ സി സി ഒ യുടെ ചില അംഗ സംഘടനകൾ ഓണവും “KNA DAY” യും സംയുക്തമായി ആഘോഷിക്കുന്ന രീതിയും  ഓഷ്യാനയിൽ നിലവിലുണ്ട്.

ഈ വർഷത്തെ “KNA DAY “ആഘോഷത്തോടനുബന്ധിച്ച് നമ്മുടെ ഗോത്ര പിതാവ് ക്നായി തോമായുടെ ഛായ ചിത്രം ഓഷ്യാനയിലെ എല്ലാ ക്നാനായ കുടുംബങ്ങളിലും എത്തിക്കുക എന്ന പ്രോജക്ട് പൂർത്തീകരിക്കുന്നതിനും, അതുപോലെതന്നെ 2023 ഏപ്രിൽ 29 ന് നടന്ന നാഷണൽ കൗൺസിൽ യോഗത്തിന്റെ  തീരുമാനമായ ഈ പ്രോജക്ട് നടപ്പിലാക്കി  കെ സി സി ഒ യുടെ എല്ലാ അംഗ സംഘടനകളും  ഈ വർഷത്തെ അതിരൂപത ദിന ആഘോഷങ്ങൾ അവിസ്മരണീയമാക്കുന്നു. കെ സി സി ഒ യിക്ക്  വേണ്ടി  ക്നായിതോമായുടെ ഛായ ചിത്രം  വർക്ക്  ചെയ്ത ശ്രീ  ടോം ചെട്ടിയത്തിന്   കെ സി സി ഒ യുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Facebook Comments

knanayapathram

Read Previous

ഉഴവൂർ കാറത്താനത്ത് എബ്രഹാം മാത്യു (അവറാച്ചൻ-64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഒളശ്ശ പടവത്തില്‍ ജോസഫ് (ബാബു-74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE