Breaking news

ന്യൂയോർക്കിലെ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൻ്റെ പ്രധാന തിരുന്നാൾ 2024 മെയ് 17, 18, 19 തീയതികളിൽ

ന്യൂയോർക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മെയ് 17, 18, 19 തീയതികളിൽ ആഘോഷിക്കുന്നു. തിരുന്നാൾ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാനും വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാനും  ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

മെയ് 17  വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 7:30ന് ഇടവക വികാരി ഫാ. മാത്യു മേലേടത്തിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് ലദീഞ്ഞും, നൊവേനക്കും ശേഷം മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

മെയ് 18  ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫാ. ലിജോ കൊച്ചുപുരക്കലിൻ്റെ (വികാരി, ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ ദേവാലയം, ന്യൂ ജേഴ്സി) കാർമികത്വത്തിൽ   ലദീഞ്ഞും വിശുദ്ധ കുർബാനയും നടത്തപ്പെടും. തദവസരത്തിൽ ഫാ.  ജോബി വെള്ളൂകുന്നേൽ (അസിസ്റ്റൻറ് വികാരി സെന്റ് മേരിസ് സീറോ മലബാർ കത്തോലിക്ക ദേവാലയം  ബെത്പേജ്) തിരുന്നാൾ സന്ദേശം നൽകുന്നതാണ്. തുടർന്ന് സ്‌നേഹവിരുന്നും ഇടവകയിലെ കൂടാര യോഗങ്ങൾ  അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

മെയ് 19 ഞായറാഴ്ച രാവിലെ 10:30ന് ഫാ. ജിജോ നെല്ലിക്കകണ്ടത്തിൻ്റെ (പ്രൊഫസർ – സെൻറ് ജോസഫ് പോണ്ടിഫിക്കൽ മേജർ സെമിനാരി മംഗലപ്പുഴ) പ്രധാന കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ കുർബാന നടത്തപ്പെടും.

തുടർന്നു ലോങ് ഐലൻഡ് താളലയം അവതരിപ്പിക്കുന്ന വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി പ്രൗഢഗംഭീരമായ തിരുന്നാൾ പ്രദിക്ഷണം. അതിനുശേഷം സ്‌നേഹവിരുന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പള്ളിയങ്കണത്തിൽ വിവിധ മിനിസ്ട്രികളുടെ മേൽനോട്ടത്തിൽ കാർണിവലും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ കല്ലും തൂവാലയും എഴുന്നള്ളിക്കുവാനുള്ള സൗകര്യം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സജ്ജീകരിക്കുന്നതാണ്.

ഈ വർഷത്തെ തിരുന്നാൾ നടത്തുവാൻ സ്പോൺസർ  ചെയ്തിരിക്കുന്നത് സ്റ്റീഫൻ & ലൗലി പുതുപ്പള്ളിമ്യാലിൽ കുടുംബമാണ്. ഇടവക തിരുന്നാൾ ഏറ്റം ഭക്തി നിർഭരവും ആഘോഷപ്രദവുമാക്കുവാൻ ഇടവക വികാരി ഫാ. മാത്യു  മേലേടത്ത്, കൈക്കാരന്മാരായ  അനി  നെടുംതുരുത്തിൽ, എബ്രഹാം നെടുംതൊട്ടിയിൽ, ജെയിംസ് നികർത്തിൽ, മാത്യു ഇഞ്ചനാട്ട്, സാക്രിസ്റ്റി ജോമോൻ ചിലമ്പത് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.

അനൂപ് മുകളേൽ (പി.ർ.ഓ.)
Facebook Comments

knanayapathram

Read Previous

ഹ്യൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം

Read Next

മാതൃദിനവും നേഴ്‌സസ് ദിനാഘോഷവും