Breaking news

കവുന്നുംപാറയിൽ റ്റീസൻ. കെ. മാത്യുവിനെ ആദരിച്ചു

നാഷണൽ മാസ്റ്റേഴ്സ് അതിലേറ്റിക് ചാമ്പിൻഷിപ്പിൽ ഷോട്ട്പുട്ട് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം കരസ്തമാക്കിയ ഉഴവൂർ ഇടക്കോലി കവന്നുപാറയിൽ സ്റ്റീസൻ കെ. മാത്യുവിനെ കൂഴമല കുരിശുമല ഇടക്കോലി കൂട്ടായ്മ കാഞ്ഞിരപ്പാറ കുര്യാക്കോയുടെ വീട്ടിൽ വെച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വെച്ച് കടുത്തുരുത്തി MLA മോൻസ് ജോസഫ് ആദരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. തങ്കച്ചൻ, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ജോണിസ് പി സ്റ്റീഫൻ,വാർഡ് മെമ്പർ ബിനു ജോസ് തൊട്ടിയിൽ, ഫാദർ ജോയി നിരപ്പിൽ, ഫാ ജിൻസ് നെല്ലിക്കാട്ടിൽ എന്നിവരും ഇടക്കോലി , ഉഴവൂർ നിവാസികളും കൂട്ടുകാരും പരുപാടിയിൽ പങ്കെടുത്തു.

ജോൺ കാഞ്ഞിരപ്പാറ സ്വാഗതം പറയുകയും സജി തെക്കനോടിയിൽ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സ്നേഹവിരുന്നോടെ പരുപാടി സമാപിച്ചു.

Facebook Comments

knanayapathram

Read Previous

മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനായ മാലക്കല്ല് വാണിയംപുരയിടത്തിൽ തോമസ് വി.സി (77) നിര്യാതനായി.

Read Next

മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ കോവന്‍ററി യൂണിറ്റ് അംഗങ്ങളായ ജോബി മത്തായിയുടെയും സൗമ്യ ജോബിയുടെയും മകള്‍ ജിസ്മോള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു